ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം!! നടന്‍ ശിവ രാജ്കുമാര്‍ ആശുപത്രിയില്‍

കന്നഡയിലെ സൂപ്പര്‍താരം ശിവ രാജ്കുമാറിന് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരം ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഇന്ന് തന്നെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ്…

കന്നഡയിലെ സൂപ്പര്‍താരം ശിവ രാജ്കുമാറിന് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താരം ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഇന്ന് തന്നെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ പരിശോധനകള്‍ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ പരിശോധനകള്‍ക്കായിട്ടാണ് തിങ്കളാഴ്ച വീണ്ടും ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് സൂചന.

കഴിഞ്ഞ മാസം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ വലത് തോളില്‍ വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്നും താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് താരത്തിന്റെ ആരോഗ്യം സംബന്ധിച്ച് നിരവധി വാര്‍ത്തകളും നിറഞ്ഞിരുന്നു. പിന്നാലെ അദ്ദേഹത്തിന് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

.