കിടിലന്‍ വൈബുമായി ‘പ്യാരാ മേരാ വീരാ’!! വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ അടിച്ചുപൊളി പാട്ടെത്തി

സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയതാണ് ചിത്രം. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്.…

സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയതാണ് ചിത്രം. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്.

പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിലെ പുതിയ ഗാനമെത്തിയിരിക്കുകയാണ്. പ്യാരാ മേരാ വീരാ ഇനി നീ പാന്‍ ഇന്ത്യ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനത്തിന് വരികള്‍ വിനീതിന്റേതു തന്നെയാണ്. സംഗീതം നല്‍കിയിരിക്കുന്നത് അമൃത് രാംനാഥ് ആണ്. നിവിന്‍ പോളിയുടെ കഥാപാത്രത്തിന്റെ ഗാനമാണ് എത്തിയിരിക്കുന്നത്.

ഏപ്രില്‍ 11 നാണ് ചിത്രം തിയ്യേറ്ററില്‍ എത്തുകയാണ്. ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം – വിശ്വജിത്ത്, സംഗീതസംവിധാനം – അമൃത് രാംനാഥ്, എഡിറ്റിംഗ് – രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ – നിമേഷ് താനൂര്‍, കോസ്റ്റ്യൂം – ദിവ്യ ജോര്‍ജ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് – അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – വിജേഷ് രവി, ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് – ബിജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.