‘ഫിറ്റ്‌നസ് ഫ്രീക്കുകള്‍’!! സൂര്യയുടെയും ജ്യോതികയുടെയും വര്‍ക്ക്ഔട്ട് വീഡിയോ വൈറല്‍

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. കോളിവുഡില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയവും വിവാഹവുമായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും. ഉത്തരേന്ത്യക്കാരിയായ ജ്യോതിക പേരും നാടും വിശ്വാസവും എല്ലാം അടിമുടി മാറ്റിയാണ് സൂര്യയുടെ ജീവിതത്തിലേക്ക് എത്തിയത്.…

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. കോളിവുഡില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയവും വിവാഹവുമായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും. ഉത്തരേന്ത്യക്കാരിയായ ജ്യോതിക പേരും നാടും വിശ്വാസവും എല്ലാം അടിമുടി മാറ്റിയാണ് സൂര്യയുടെ ജീവിതത്തിലേക്ക് എത്തിയത്. പ്രിയ താരങ്ങളുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ താത്പര്യവുമാണ്.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള വീഡിയോയാണ് വൈറലാകുന്നത്. ഇരുവരും ഒന്നിച്ച് ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരങ്ങള്‍ തന്നെയാണ് വീഡിയോ പങ്കുവച്ചത്. ജിമ്മില്‍ കഠിനമായ വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോയാണ് താരങ്ങള്‍ പങ്കുവച്ചത്. വീഡിയോ ആരാധകര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.’ഫിറ്റ്‌നസ് ഫ്രീക്കുകള്‍ ജോഡിയായാല്‍ ഇങ്ങനെയിരിക്കും’, ‘കപ്പിള്‍ ഗോള്‍ എന്നാല്‍ ഇങ്ങനെ വേണം’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

2006ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്, ഒരു മകളും ഒരു മകനുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയും ജ്യോതികയും ഒരു വര്‍ഷം മുമ്പ് മുംബൈയിലേക്ക് താമസം മാറിയിരുന്നു. ‘ശെയ്ത്താന്‍’ എന്ന ചിത്രമാണ് ജ്യോതികയുടെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം. സൂര്യയുടെ പുതിയ ചിത്രം ‘കങ്കുവ’യാണ്. ചിത്രം റിലീസിനൊരുങ്ങിയിരിക്കുകയാണ്.