സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന ‘ജവാനും മുല്ലപ്പൂവും’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ജവാനും മുല്ലപ്പൂവിന്റെയും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘ദൃശ്യം’ ഫെയിം സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്‌കൂള്‍ അധ്യാപികയുടെ…

നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ജവാനും മുല്ലപ്പൂവിന്റെയും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘ദൃശ്യം’ ഫെയിം സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്‌കൂള്‍ അധ്യാപികയുടെ കഥപറയുന്ന ചിത്രമാണ് ഇത്. കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്. ഷ്യാല്‍ സതീഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ദേവി അജിത്ത്, ബാലാജി ശര്‍മ്മ, നന്ദു പൊതുവാള്‍, സാധിക മേനോന്‍, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാര്‍,കവിത രഘുനന്ദനന്‍, അമ്പിളി, ലത ദാസ്, മാസ്റ്റര്‍ തന്‍മയി മിഥുന്‍ മാധാവന്‍, സിനി എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു.

സമീര്‍ സേട്ടും വിനോദ് ഉണ്ണിത്താനും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. 2 ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സുഭാഷ് ചന്ദ്രന്‍ ലൈന്‍ പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, ഗാനങ്ങള്‍: ബി.കെ ഹരിനാരായണന്‍, സുരേഷ് കൃഷ്ണന്‍, ആര്‍ട്ട്: അശോകന്‍ ചെറുവത്തൂര്‍, കോസ്റ്റ്യൂം: ആദിത്യ നാണു മേക്കപ്പ്: പട്ടണം ഷാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബാബുരാജ് ഹരിശ്രീ, പ്രൊഡക്ഷന്‍ മാനേജര്‍: ധനേഷ് കൃഷ്ണകുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍: രാജേഷ് കാക്കശ്ശേരി, ഡിസൈന്‍: ലൈനോജ് റെഡ്ഡിസൈന്‍, സ്റ്റില്‍സ്: ജിതിന്‍ മാത്യു, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍. ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും.