മോഹന്‍ലാല്‍ ഇവിടെ തന്നെ കാണും! റോബിന്‍ ആരാധകരോട് ഷിയാസ് കരീം

ബിഗ് ബോസ് സീസണ്‍ 4ലെ മത്സരാര്‍ത്ഥി ഡോ റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയതില്‍ രൂക്ഷ പ്രതികരണമാണ് സൈബര്‍ ലോകത്ത് ഉയരുന്നത്. നടന്‍ മോഹന്‍ലാലിനെതിരെയും രൂക്ഷമായ ആക്രമണം നടക്കുകയാണ്. മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്ന് മാറണമെന്നും റോബിനെ…

ബിഗ് ബോസ് സീസണ്‍ 4ലെ മത്സരാര്‍ത്ഥി ഡോ റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയതില്‍ രൂക്ഷ പ്രതികരണമാണ് സൈബര്‍ ലോകത്ത് ഉയരുന്നത്. നടന്‍
മോഹന്‍ലാലിനെതിരെയും രൂക്ഷമായ ആക്രമണം നടക്കുകയാണ്.

മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്ന് മാറണമെന്നും റോബിനെ തിരിച്ചെടുക്കാത്ത പക്ഷം ഇനി മോഹന്‍ലാലിന്റെ സിനിമകള്‍ കാണില്ലെന്നുമാണ് റോബിന്‍ ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായ ഷിയാസ് കരീം എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഷിയാസിന്റെ പ്രതികരണം.

മലയാള സിനിമയുടെ വളര്‍ച്ചയില്‍ മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ പങ്ക് ചെറുതല്ല. ബിഗ് ബോസ് എന്ന പരിപാടിയുടെ അവതാരകന്‍ എന്ന കാരണത്താല്‍ അദ്ദേഹത്തിനെതിരെ അസഭ്യം പറയുന്നത് ശരിയല്ല എന്നും ഷിയാസ് പറയുന്നു.

മോഹന്‍ലാല്‍ എന്ന നടന്‍ നമുക്ക് ആരാണെന്ന് നിങ്ങള്‍ മറക്കരുത്, മലയാള സിനിമയുടെ വളര്‍ച്ചയില്‍ മോഹന്‍ലാല്‍ എന്ന നടന്റെ പങ്ക് ചെറുതല്ല. മറ്റുള്ള ഇന്‍ഡസ്ട്രി പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹന്‍ലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓര്‍ക്കുക, ബിഗ് ബോസ് സീസണ്‍ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങള്‍ ഉണ്ടാകും പുതിയ താരങ്ങളും ആര്‍മിയും ഉണ്ടാകും പക്ഷെ മോഹന്‍ലാല്‍ എന്ന നടന് ഇവിടെ തന്നെ കാണും!

അതിനര്‍ത്ഥം മോഹന്‍ലാല്‍ എന്ന നടന്‍ വിമര്‍ശനത്തിന് അതീതമാണ് എന്നല്ല പക്ഷെ ബിഗ് ബോസിന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹന്‍ലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് ! പത്മഭൂഷണ്‍ നല്‍കി രാജ്യം അംഗീകരിച്ച ഒരാളെയാണ് ബിഗ് ബോസിന്റെ അവതാരകനായി എന്ന പേരില്‍ ചിലര്‍ പോയി തെറി വിളിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റോബിന്‍ രാധാകൃഷ്ണനെ ഷോയില്‍ നിന്ന് പുറത്താക്കിയത്. ഷോയുടെ ഭാഗമായുണ്ടായ ടാസ്‌കിനിടെയില്‍ റോബിന്‍ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് റോബിനെ സീക്രട്ട് മുറിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മത്സരത്തില്‍ തിരിച്ചു പങ്കെടുപ്പിക്കാന്‍ ബിഗ് ബോസ് തീരുമാനിക്കുകയും ചെയ്തതോടെയാണ് രംഗം വഷളായത്. റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ സ്വന്തം ഇഷ്ട പ്രാകരം ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് റോബിനെ പരിപാടിയില്‍ നിന്നും പുറത്താക്കി.

ബിഗ് ബോസില്‍ നിന്നും പുറത്തായ റോബിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറാലാണ്. ‘റോബിന്‍ ആര്‍മി’ ഉള്‍പ്പെടെ നിരവധി ആരാധകരാണിപ്പോള്‍ റോബിനുള്ളത്. ബിഗ്ബോസ് സീസണ്‍4 ന്റെ ടൈറ്റില്‍ വിന്നര്‍ റോബിന്‍ ആയിരിക്കുമെന്ന് ഒരു വിഭാഗം ആളുകള്‍ ഉറച്ച വിശ്വാസത്തിലിരിക്കുമ്പോഴായിരുന്നു റോബിന്റെ അപ്രതീക്ഷിത പുറത്താകല്‍. നടന്‍ ഷമ്മി തിലകനും റോബിനെ പിന്തുണച്ച് എത്തിയിരുന്നു.