വാവിട്ടുകരയുന്ന പിഞ്ചുകുഞ്ഞിന് പട്ടുമെത്തയായി പൂച്ചമ്മ, വൈറല്‍ വീഡിയോ

കുഞ്ഞുങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വേഗത്തില്‍ വൈറലാകാറുണ്ട്. മനസിന് ആശ്വാസവും സന്തോഷവും പകര്‍ന്നുതരാന്‍ അത്തരം വീഡിയോകള്‍ക്ക് സാധിക്കാറുണ്ട്. അത്തരത്തില്‍ മനസിനെ ഒരുപാട് സന്തോഷിപ്പിക്കുന്നൊരു കുഞ്ഞ് വീഡിയോയാണ് വൈറലാകുന്നത്. കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അവരെ സമാധാനിപ്പിക്കാനും ഉറക്കാനുമെല്ലാം അമ്മയോ…

കുഞ്ഞുങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വേഗത്തില്‍ വൈറലാകാറുണ്ട്.
മനസിന് ആശ്വാസവും സന്തോഷവും പകര്‍ന്നുതരാന്‍ അത്തരം വീഡിയോകള്‍ക്ക്
സാധിക്കാറുണ്ട്. അത്തരത്തില്‍ മനസിനെ ഒരുപാട് സന്തോഷിപ്പിക്കുന്നൊരു കുഞ്ഞ് വീഡിയോയാണ് വൈറലാകുന്നത്.

കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അവരെ സമാധാനിപ്പിക്കാനും ഉറക്കാനുമെല്ലാം അമ്മയോ അച്ഛനോ അല്ലെങ്കില്‍ മുത്തശ്ശനോ മുത്തശ്ശിയോ ചേച്ചിയോ ചേട്ടനോ ഒക്കെയാകാം ഇത് ചെയ്യുന്നത്.

ഇവിടെ വാശി പിടിച്ച് കരയുന്ന പിഞ്ചുകുഞ്ഞിനെ ഉറക്കുന്ന പൂച്ചയാണ് വൈറല്‍ താരം. ആരുടെയും മനസ് കീഴടക്കുന്നൊരു ദൃശ്യം തന്നെയാണിത്. പിഞ്ചുകുഞ്ഞിനെ
ഒരമ്മയുടെ വാത്സല്യത്തോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യുന്ന വളര്‍ത്തുപൂച്ചയാണ് വീഡിയോയിലുള്ളത്.

പൂച്ചയുടെ ദേഹത്താണ് കുഞ്ഞ് കിടക്കുന്നത്. ചെറുതായി പോലും ഒന്നനങ്ങി കുഞ്ഞിന് ശല്യമാകാതെ, കുഞ്ഞ് ഉറങ്ങുന്നത് പൂച്ച ശ്രദ്ധയോടെ മനസിലാക്കുന്നത് വീഡിയോയില്‍ കാണാം.

റെഡ്ഡിറ്റില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. പലരും സമാനമായ തങ്ങളുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലെ കുഞ്ഞുങ്ങളെ നോക്കുകയും സംരക്ഷിക്കുകയും അവര്‍ക്കൊപ്പം കളിക്കുകയുമെല്ലാം ചെയ്യുന്ന പല വീഡിയോകളും മുമ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇവയെല്ലാം തന്നെ ഒരുപോലെ സ്‌നേഹവും സന്തോഷവും അനുഭവപ്പെടുത്തുന്നവ തന്നെയാണ്.