അദ്ദേഹത്തെ നഷ്ടപ്പെട്ടു..!! ഇനി ഒരിക്കലും അത് നികത്താനാകില്ല..!! തുറന്ന് പറഞ്ഞ് ശോഭന

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് ആരാധരുടെ മനം കവര്‍ന്ന നടിയാണ് ശോഭന. ഒരു കാലത്ത് മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയായിരുന്നു ശോഭന, ഇപ്പോള്‍ സിനിമാ മേഖലയില്‍ അത്ര സജീവമല്ലെങ്കിലും തന്റെ നൃത്തകലയുമായി…

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് ആരാധരുടെ മനം കവര്‍ന്ന നടിയാണ് ശോഭന. ഒരു കാലത്ത് മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ തന്നെയായിരുന്നു ശോഭന, ഇപ്പോള്‍ സിനിമാ മേഖലയില്‍ അത്ര സജീവമല്ലെങ്കിലും തന്റെ നൃത്തകലയുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അടുത്ത കാലത്താണ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. സിനിമയില്‍ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകര്‍ക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല. ശോഭനയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താല്‍പ്പര്യമാണ്.

ശോഭനയുടെ നൃത്ത വീഡിയോകളും താരം പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ വളരെ പെട്ടന്ന് ആണ് ശ്രദ്ധ നേടുന്നത്. പൊതുവേദികളില്‍ എത്തുന്ന താരത്തിന്റെ വിഡിയോകളും വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമയുടെ എല്ലാമായ നെടുമുടി വേണു അരങ്ങൊഴിഞ്ഞപ്പോള്‍ ശോഭന പറഞ്ഞ ചില വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്…ശോഭനയുടെ വാക്കുകള്‍ഇങ്ങനെ… നെടുമുടി ചേട്ടന്റെ മരണ വാര്‍ത്ത വന്നതിനു ശേഷം പലരും എന്നോട് ചോദിച്ചിരുന്നു പോസ്റ്റ് ഒന്നും സോഷ്യല്‍ മീഡിയയില്‍ ഇടുന്നില്ലേ എന്ന്. സത്യത്തില്‍ അതിന്റെ ആവിശ്യം ഇല്ല എന്ന് എനിക്ക് അന്ന് തോന്നിയിരുന്നു. കാരണം ഞങ്ങള്‍ തമ്മില്‍ വളരെ വലിയ ആത്മബന്ധം ആണ് ഉണ്ടായിരുന്നത്.

നമ്മള്‍ അദ്ദേഹത്തിന്റെ മരണം സോഷ്യല്‍ മീഡിയയില്‍ സെലിബ്രെറ്റ് ചെയ്യുമ്പോള്‍ മറ്റുള്ളവരും അത് സെലിബ്രേറ്റ് ചെയ്യുകയാണ്. സത്യത്തില്‍ ആ ഒരു രീതിയോട് എനിക്ക് ഒട്ടും താല്‍പ്പര്യം ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ അങ്ങനെ ഒന്നും പോസ്റ്റ്‌ചെയ്യാതിരുന്നത്. പിന്നെ അദ്ദേഹത്തെ കുറിച്ച് പറയാന്‍ എനിക്ക് കുറച്ച് സമയം വേണമായിരുന്നു. എന്നാല്‍ എത്ര വലിയ ഒരു നഷ്ട്ടം ആണ് എനിക്ക് ഉണ്ടായിരിക്കുന്നത് എന്ന് എല്ലാവര്‍ക്കും മനസ്സിലാക്കണം എന്നില്ല. കാരണം വളരെ വലിയ ഒരു ആത്മബന്ധം ആയിരുന്നു ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. അദ്ദേഹം വളരെ നന്നായി മൃതങ്കം വായികുമായിരുന്നു. അത് തന്നെ ആയിരുന്നു ഞങ്ങള്‍ തമ്മില്‍ ഉള്ള ബോണ്ടും. ഒരിക്കലും നികത്താന്‍ പറ്റാത്ത നഷ്ട്ടം ആണ് അദ്ദേഹത്തിന്റെ വിയോഗം എന്നും ശോഭന പറഞ്ഞു.