പ്രണയത്തിന്റെ പേരില്‍ എന്നെ ഭരിക്കാന്‍ വരരുത്..!! തുറന്നടിച്ച് അനുശ്രീ

ഡയമണ്ട് നെക്ലസ് എന്ന് മലയാള ചിത്രത്തിലൂടെ ലാല്‍ ജോസ് എന്ന പ്രിയപ്പെട്ട സംവിധായകന്‍ മലയാള സിനിമയ്ക്ക് നല്‍കിയ മറ്റൊരു നടിയാണ് അനുശ്രീ. ഇതിഹാസ, സെക്കന്‍ഡ്സ്, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവര്‍ണ്ണതത്ത,…

ഡയമണ്ട് നെക്ലസ് എന്ന് മലയാള ചിത്രത്തിലൂടെ ലാല്‍ ജോസ് എന്ന പ്രിയപ്പെട്ട സംവിധായകന്‍ മലയാള സിനിമയ്ക്ക് നല്‍കിയ മറ്റൊരു നടിയാണ് അനുശ്രീ. ഇതിഹാസ, സെക്കന്‍ഡ്സ്, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവര്‍ണ്ണതത്ത, ഓട്ടോര്‍ഷ, മധുരരാജ, സേഫ്, ഉള്‍ട്ട, പ്രതി പൂവന്‍കോഴി തുടങ്ങിയ ചിത്രങ്ങളില്‍ നടി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. താര എന്ന ചിത്രത്തിലാണ് അനുശ്രി ഇപ്പോള്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ പ്രണയം എന്ന വികാരത്തെ കുറിച്ചുള്ള തന്റെ കാഴച്ചപ്പാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അനുശ്രീ..

പ്രണയത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…. പ്രണയം എന്നത് വളരെ നല്ല ഒരു വികാരം ആണ് എനിക്കും അത് ഇഷ്ട്ടം ആണ്. എന്നാല്‍ പ്രണയം ആയാലും മറ്റ് ഏത് ബന്ധം ആയാലും നമ്മളെ ഭരിക്കാന്‍ മറ്റൊരാളെ നമ്മള്‍ അനുവദിക്കരുത്. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പോലും പലപ്പോഴും ബോറാണ്. നമ്മള്‍ എന്ത് ചെയ്യുന്നെന്നും എവിടെ പോകുന്നെന്നും മറ്റൊരാളോട് വെളിപ്പെടുത്തിയിട്ട് അവരുടെ സ്‌നേഹം നിലനിര്‍ത്തേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ ചെയ്യുന്നത് ഒരു തരാം അഡ്ജസ്റ്റ്മെന്റ് അല്ലെ. അതിനു തീരെ താല്‍പ്പര്യം ഇല്ലാത്ത ആളാണ് ഞാന്‍.

 

anusree1

പ്രണയം എന്ന് പറയുമ്പോള്‍ അതില്‍ രണ്ടുപേരും പരസ്പ്പരം നല്ല സുഹൃത്തുക്കള്‍ ആയിരിക്കണം. എന്ത് ചെയ്യാനും പരസ്പ്പരം കട്ട സപ്പോര്‍ട്ട് ആയിരിക്കണം. ഞാന്‍ എങ്ങനെയായിരിക്കും തിരിച്ച് എന്നോടും അങ്ങനെത്തന്നെ ആവണം എന്നൊരു ആഗ്രഹം ഉണ്ട്. ഒരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന് എനിക്ക് തോന്നിയാല്‍ തീര്‍ച്ചയായും എന്റെ സുഹൃത്തുക്കളില്‍ ഒരാളെ മാത്രമേ ഞാന്‍ കൂടെ കൂട്ടൂ. സ്‌കൂളില്‍ ഒക്കെ പഠിക്കുമ്പോള്‍ ബ്രേക്ക്അപ്പ് ഒക്കെ ഉണ്ടായിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ ചിന്തിക്കാനൊന്നും നമ്മള്‍ പ്രാപ്തര്‍ അല്ലായിരുന്നല്ലോ എന്നും അനുശ്രീ കൂട്ടിച്ചേര്‍ക്കുന്നു…