സൂപ്പര്‍ ഡ്യൂപ്പര്‍ അമ്മയായി മാറിയതിനു ഒരുപാട് ഒരുപാട് സ്നേഹം , പാര്‍വതിക്ക് ആശംസകളുമായി ബാലഗോപാല്‍

മിനിസ്‌ക്രീനിലൂടെയെത്തി ബിഗ് സ്‌ക്രീനിലും അഭിനയപാടവം കാഴ്ച വച്ച നടിയാണ് പാര്‍വതി കൃഷ്ണ. സീരിയലുകളിലാണ് പാര്‍വതി കൂടുതലും അഭിനയിച്ചതെങ്കിലും ഈയടുത്ത് ചെയ്ത മാലികിലെ കഥാപാത്രം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. സംഗീതസംവിധായകനും ഗായകനുമായ ബാലഗോപാല്‍ ആണ്…

മിനിസ്‌ക്രീനിലൂടെയെത്തി ബിഗ് സ്‌ക്രീനിലും അഭിനയപാടവം കാഴ്ച വച്ച നടിയാണ് പാര്‍വതി കൃഷ്ണ. സീരിയലുകളിലാണ് പാര്‍വതി കൂടുതലും അഭിനയിച്ചതെങ്കിലും ഈയടുത്ത് ചെയ്ത മാലികിലെ കഥാപാത്രം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. സംഗീതസംവിധായകനും ഗായകനുമായ ബാലഗോപാല്‍ ആണ് പാര്‍വതിയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകന്‍ കൂടിയുണ്ട്. ഇപ്പോഴിതാ വിവാഹവാര്‍ഷികത്തിന് ഇരുവരും പങ്ക് വച്ച കുറിപ്പാണ് വൈറലാകുന്നത്.


ബാലഗോപാലിന്റെ കുറിപ്പ്,
ഇതേ ദിവസം 4വര്‍ഷം മുന്‍പ് നമ്മുടെ ഒരുമിച്ചുള്ള യാത്ര ആരംഭിച്ചു പുതുമണവാളന്‍ & പുതുമണവാട്ടി ആയി. ആ മനോഹരമായ യാത്ര 4 വര്‍ഷങ്ങള്‍ കഴിഞ്ഞു അതെ ദിവസം എത്തി നില്‍ക്കുമ്പോള്‍, അച്ചുകുട്ടനും ഒത്തു നമ്മള്‍ ആനിവേഴ്സറി ആഘോഷിക്കുകയാണ്. ഇത് ഒരുപാട് ഒരുപാട് പ്രധാനപെട്ടതാണ് നമ്മള്‍ക്ക്. നല്ലൊരു ഭാര്യയായി സൂപ്പര്‍ ഡ്യൂപ്പര്‍ അമ്മയായി മാറിയതിനു ഒരുപാട് ഒരുപാട് സ്നേഹം ലവ് യൂ.
പാര്‍വതിയുടെ കുറിപ്പ്,
ഞങ്ങളുടെ വാര്‍ഷികത്തില്‍, ഇക്കാലമത്രയും നിന്നെ ശല്യപ്പെടുത്തുന്നതൊക്കെ ഞാന്‍ എത്രമാത്രം ആസ്വദിച്ചുവെന്ന് അറിയാമോ. ഇനി ഭാവിയിലും ഞാന്‍ ഇതൊക്കെ ചെയ്യാന്‍ വേണ്ടി എത്ര ആവേശത്തോടെയാണുള്ളതെന്ന് അറിയണം.