ആ കാര്യം പോലും മറച്ച് വെച്ചാണ് ആദ്യ സിനിമയിൽ അഭിനയിച്ചത്

പ്രേക്ഷകർക്ക് ഏറെ ആരാധനയുള്ള താരമാണ് ശ്രുതി ഹാസൻ. നടൻ കമൽ ഹാസന്റെ മകൾ ആയ ശ്രുതി നടിയും ഗായികയും കൂടിയാണ്. നിരവധി സിനിമകളുടെ ഭാഗമാകാൻ ഇതിനോടകം താരത്തിന് കഴിഞ്ഞു. മാത്രമല്ല, നിരവധി ഗാനങ്ങൾ ആലപിക്കാനും…

പ്രേക്ഷകർക്ക് ഏറെ ആരാധനയുള്ള താരമാണ് ശ്രുതി ഹാസൻ. നടൻ കമൽ ഹാസന്റെ മകൾ ആയ ശ്രുതി നടിയും ഗായികയും കൂടിയാണ്. നിരവധി സിനിമകളുടെ ഭാഗമാകാൻ ഇതിനോടകം താരത്തിന് കഴിഞ്ഞു. മാത്രമല്ല, നിരവധി ഗാനങ്ങൾ ആലപിക്കാനും താരത്തിന് അവസരം ലഭിച്ചു. ശ്രുതി ആലപിച്ച മിക്ക ഗാനങ്ങളും വലിയ രീതിയിൽ തന്നെ ഹിറ്റ് ആയിരുന്നു.ഇപ്പോഴിതാ തന്റെ പഴയ കാല ജീവിതത്തിനെ കുറിച്ച് ശ്രുതി പറഞ്ഞ കാര്യമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

Shruthi-Haasan

താൻ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ തന്റെ ബിൽ അടയ്ക്കാനോ ഒന്നിനും തന്റെ മാതാപിതാക്കളുടെ പേര് ഉപയോഗിച്ചിട്ടില്ല എന്നും മാതാപിതാക്കളുടെ പേരിൽ തനിക്ക് അറിയപ്പെടാൻ ആഗ്രഹം ഇല്ല എന്നും ശ്രുതി പറഞ്ഞു. താൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് അച്ഛൻ ഡോക്ടർ ആണെന്നാണ് സുഹൃത്തുക്കളോട് ഒക്കെ പറഞ്ഞിരുന്നത് എന്നും എന്നെ കണ്ടിട്ട് പലരും ചോദിച്ചിട്ടുണ്ട് ഏതെങ്കിലും സിനിമ താരത്തിന്റെ മകൾ ആണോ എന്ന് എന്നാൽ അച്ഛന്റെ പേരിൽ അറിയപ്പെടാൻ എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു എന്നും ശ്രുതി പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും പേര് പറഞ്ഞു അവസരങ്ങൾ ഞാൻ നേടിയിട്ടില്ല എന്നും എന്നാൽ കമൽ ഹാസന്റെ മകൾ എന്ന പേരിൽ അവസരങ്ങൾ തനിക്ക് മുന്നിൽ തുറന്നിട്ടുണ്ട് എന്നും ഇല്ല എന്ന് ഞാൻ ഒരിക്കലും പറയില്ല എന്നും താരം പറഞ്ഞു. മാത്രവുമല്ല തന്റെ ഇരുപത്തൊന്നാം വയസ്സിൽ താൻ തന്റെ വീട്ടിൽ നിന്ന് മാറി താമസിക്കാൻ തുടങ്ങി എന്നും തനിക്ക് എന്നും തന്റെ പേരിൽ അറിയപ്പെടാൻ ആണ് ആഗ്രഹം എന്നും താരം പറഞ്ഞു.