നല്ല ഒരുപാട് ക്വാളിറ്റികൾ ഉള്ള ഭാര്യയാണ് ശ്രുതി എന്ന് എവിൻ

നിരവധി ആരാധകർ ഉള്ള താരമാണ് ശ്രുതി ലക്ഷ്മി. ഈ സീസണിലെ ബിഗ് ബോസ് മലയാളത്തിലും ശ്രുതി മത്സരാർത്ഥിയായി എത്തിയിരുന്നു. നർത്തകിയായും അഭിനേത്രിയായും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ട ശ്രുതി ബിഗ് ബോസ്സിലും പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. പലപ്പോഴും ഫൈനൽ ഫൈവിൽ ഉണ്ടാകും എന്ന് ആരാധകർ കരുതിയ മത്സരാര്ഥിയാണ് അന്പത്തിയാറാം ദിവസം പരുപാടിയിൽ നിന്ന് പുറത്തു പോയത്. ആരാധകർ ഞെട്ടലോടെയാണ് ശ്രുതിയുടെ എവിക്ഷൻ കണ്ടത്. പലപ്പോഴും ശ്രുതിയെ ചുറ്റിപ്പറ്റി ചില സംസാരങ്ങളും വീട്ടിൽ നടന്നിരുന്നു.  സോഷ്യൽ മീഡിയയിലും ശ്രുതിയുടെയും റിനോഷിന്റെയും സൗഹൃദം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

എന്നാൽ ശ്രുതി വിവാഹിതായായ ഒരു പെൺകുട്ടി ആണെന്നും പരിപാടിക്ക് വേണ്ടി മാത്രമുള്ള ഇത്തരം സൗഹൃദങ്ങൾ ശ്രുതിയുടെ ജീവിതത്തെ മോശമായി ബാധിക്കും എന്ന് തരത്തിൽ ഉള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്ന ശ്രുതിയെ സ്വീകരിക്കാൻ ഭർത്താവ് എവിൻ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും എല്ലാം എവിനും ശ്രുതിയും പലപ്പോഴും മനസ്സ് തുറന്നിട്ടുണ്ട്. അത് ശരിവെക്കും വിധമുള്ള പ്രവർത്തികൾ ആയിരുന്നു ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങി കഴിഞ്ഞു ഇരുവരുടേതുമായി പ്രേക്ഷകർ കണ്ടത്. ഇപ്പോഴിത് ഒരു പരുപാടിയിൽ വെച്ച് ശ്രുതിയും എവിനും പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ശ്രുതിയുടെ നൃത്തം കണ്ടാണ് ഞാൻ വീണു പോയത് എന്ന് പറയാം എന്നാണ് എവിൻ പറയുന്നത്. എന്നാൽ ശ്രുതിയോട് താൽപ്പര്യം തോന്നിയെങ്കിലും ഒത്ത് പോകുമോ എന്ന് അറിയാൻ വേണ്ടി ഒരു വർഷത്തോളം കൂടെ നടന്നു എന്നും കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് തോന്നിയത് കൊണ്ടാണ് വിവാഹത്തിലേക്ക് എത്തിയത് എന്നുമാണ് എവിൻ പറഞ്ഞത്. എന്നാൽ ഒരുപാട് ക്വാളിറ്റി ഉള്ള ആൾ ആണ് ശ്രുതി എന്നും ഭാര്യ എന്ന നിലയിൽ പെർഫെക്റ്റ് ആണെന്നും ആണ് എവിൻ പറഞ്ഞത്. എവിനെ ആദ്യം കാണുമ്പോൾ തന്നെ ആള് ഭയങ്കര പാവം ആയിരുന്നു ആയിരുന്നു എന്നും ഭയങ്കര സൈലന്റ് ആയ ആൾ ആണ് എന്നും ഇപ്പോൾ കാണുന്ന എവിൻ തന്നെയാണ് വീട്ടിൽ എന്നുമാണ് ശ്രുതിയും പറയുന്നത്.