ഭര്‍തൃമതിയായ പെണ്ണിന്റെ പ്രതികാര കഥയുമായി ‘റെജീന’, തിയേറ്ററുകളിലെത്തുന്നു

ഭര്‍തൃമതിയായ പെണ്ണിന്റെ പ്രതികാര കഥയുമായി തമിഴ് ത്രില്ലര്‍ ചിത്രം ‘റെജീന’ 23ന് ലോകമെമ്പാടും റിലീസാകും. തെന്നിന്ത്യന്‍ നടി സുനൈനയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോമിന്‍.ഡി.സില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, മലയാളം, തെലുങ്ക്,…

ഭര്‍തൃമതിയായ പെണ്ണിന്റെ പ്രതികാര കഥയുമായി തമിഴ് ത്രില്ലര്‍ ചിത്രം ‘റെജീന’ 23ന് ലോകമെമ്പാടും റിലീസാകും. തെന്നിന്ത്യന്‍ നടി സുനൈനയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോമിന്‍.ഡി.സില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. യെല്ലോ ബിയര്‍ പ്രൊഡക്ഷന്‍ എല്‍എല്‍പിയുടെ ബാനറില്‍ സതീഷ് നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ ശേഷം ഡൊമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തില്‍ ‘റെജീന’ക്ക് വേണ്ടി ഹരി നാരായണനാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സതീഷ് നായരാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. രമ്യാ നമ്പീശന്‍, വൈക്കം വിജലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ക്രൈംത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 2007ല്‍ റിലീസ് ചെയ്ത ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന ചിത്രത്തിന് ശേഷം സുനൈന അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് റെജീന. വ്യവസായ പ്രമുഖനായ സതീഷ് നായര്‍ക്ക് സിനിമ പാഷനാണ്.

നടന്‍ ശരത് അപ്പാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുനൈന, സതീഷ് നായര്‍, എഡിറ്റര്‍ ടോബിന്‍ ജോണ്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ബാവ ചെല്ലദുരൈ, വിവേക് പ്രസന്ന, ബോക്സര്‍ ദിനാ, ഋതു മന്ത്ര, അഞ്ചു ഏബ്രഹാം എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.