ദേവദൂതന്‍ വീണ്ടും തിയ്യേറ്ററിലേക്ക്…എത്തുന്നത് 4K മികവോടെ-സിബി മലയില്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമാണ് മോഹന്‍ലാലിന്റെ ദേവദൂതന്‍. മോഹന്‍ലാല്‍, ജയപ്രദ, ജനാര്‍ദനന്‍, ജഗതി ശ്രീകുമാര്‍, വിജയലക്ഷ്മി, മുരളി, വിനീത് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന് ബോക്‌സോഫീസില്‍ വലിയ നേട്ടമുണ്ടാക്കാന്‍…

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമാണ് മോഹന്‍ലാലിന്റെ ദേവദൂതന്‍. മോഹന്‍ലാല്‍, ജയപ്രദ, ജനാര്‍ദനന്‍, ജഗതി ശ്രീകുമാര്‍, വിജയലക്ഷ്മി, മുരളി, വിനീത് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന് ബോക്‌സോഫീസില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

അതേസമയം ചിത്രം വീണ്ടും തിയ്യേറ്ററിലെത്തുകയാണ്. സംവിധായകന്‍ സിബി മലയിലാണ് സന്തോഷനവാര്‍ത്ത പങ്കിട്ടത്. 4K ആയിട്ടാണ് ദേവദൂതന്‍ തിയ്യേറ്ററിലെത്തുക. റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സിബി മലയില്‍ ഇക്കാര്യം അറിയിച്ചത്.

റീ-റിലീസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ല. സിനിമയുടെ നവീകരിച്ചതും മികച്ചതുമായ പതിപ്പ് ബിഗ് സ്‌ക്രീനില്‍ എത്തും. സിനിമയുടെ ആരാധകരെപോലെ കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി താനും കാത്തിരിക്കുകയാണെന്ന് സിബി മലയില്‍ പറഞ്ഞു.

രഘുനാഥ് പലേരിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വിദ്യാസാഗര്‍ ആണ് സംഗീതമൊരുക്കിയത്. തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സിനിമയ്ക്ക് കഴിയുമോ എന്നറിയണം. ചിത്രം ടിവിയില്‍ സംപ്രേഷണം ചെയ്യുമ്പോാഴെല്ലാം പ്രേക്ഷകര്‍ അത് ആസ്വദിക്കാറുണ്ടെന്നും നിര്‍മാതാവ് സിയാദ് കോക്കര്‍ പറയുന്നു.