‘റിമ ആ ചെയ്തത് ഏറെ വിഷമിപ്പിച്ചു’! ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു- സിബി മലയില്‍

ആകാശദൂത്, ചെങ്കോല്‍, തനിയാവര്‍ത്തനം, ഭരതം, സദയം, തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. സംവിധായകനും താരങ്ങളും ഒരുപോലെ ആത്മസമര്‍പ്പണം ചെയ്താലേ നല്ല സിനിമകള്‍…

ആകാശദൂത്, ചെങ്കോല്‍, തനിയാവര്‍ത്തനം, ഭരതം, സദയം, തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. സംവിധായകനും താരങ്ങളും ഒരുപോലെ ആത്മസമര്‍പ്പണം ചെയ്താലേ നല്ല സിനിമകള്‍ ഉണ്ടാകൂ.

ഇപ്പോഴിതാ നടി റിമ കല്ലിങ്കലിനെ കുറിച്ച് സിബി മലയില്‍ പറഞ്ഞ വാക്കുകളാണ്
സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. റിമ തന്നെ വളരെയധികം വിഷമിപ്പിച്ച സംഭവമാണ് സംവിധായകന്‍ പറയുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയിലിന്റെ തുറന്നുപറച്ചില്‍. പുതിയ തലമുറയിലെ താരങ്ങളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് പറയുകയായിരുന്നു സംവിധായകന്‍. യുവ താരങ്ങളില്‍ ചിലര്‍ക്കൊക്കെ അച്ചടക്കമില്ലായ്മയുണ്ട്. അത്തരത്തില്‍ റിമയുടെ ഒരു പ്രവൃത്തി തന്നെ വേദനിപ്പിച്ചിട്ടുണ്ട്.

താന്‍ വളരെ സീനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം സഹ സംവിധായകനായിരുന്നപ്പോഴും അല്ലാത്തപ്പോഴും പ്രവൃത്തിച്ചിട്ടുണ്ടെന്നും സിബി മലയില്‍ പറയുന്നു. അവരെല്ലാം സംവിധായകരോട് ബഹുമാനം കാണിക്കുന്നവരാണ്. പ്രേം നസീര്‍ അടക്കമുള്ള താരങ്ങള്‍ അവരുടെ സംവിധായകരോട് കാണിക്കുന്ന ബഹുമാനം യുവ തലമുറ കണ്ട് പഠിക്കേണ്ടത് തന്നെയാണെന്നും അദ്ദേഹം പറയുന്നു.

യുവ തലമുറയിലെ ആളുകള്‍ക്ക് അവരുടെ തലയിലൂടെയാണ് സിനിമ ഓടുന്നത് എന്ന ധാരണയുണ്ട്. അത്തരത്തില്‍ ചില അനുഭവങ്ങള്‍ തനിക്കുമുണ്ടായിട്ടുണ്ട്. അത് തന്റെ കരിയറിലെ ആദ്യത്തെ സംഭവമായിരുന്നെന്നും സംവിധായകന്‍ പറയുന്നു.

ഒരിക്കല്‍ തന്നോട് പറയാതെ റിമ കല്ലിങ്കല്‍ ലൊക്കേഷനില്‍ നിന്നും പോയ സംഭവമാണ് അദ്ദേഹം പറയുന്നത്. രാവിലെ ഷൂട്ടിങിന് വിളിക്കാന്‍ ചെന്നപ്പോള്‍ ആളില്ലായിരുന്നു. ഇതൊക്കെ സംവിധായകനായ തന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സംഭവമായിരുന്നെന്നും അദ്ദേഹം പറയുന്നു.