മോനിഷയുടെ ആ വാക്കുകൾ അറംപറ്റി! സിബി മലയിൽ 

മലയാളികളുടെ മനസിൽ ഇന്നും മായാത്ത ചിത്രമാണ് മോനിഷ എന്ന നടിയുടെ അന്ത്യം, ഇപ്പോൾ മോനിഷയെ കുറിച്ച് സംവിധായകൻ സിബി മലയിൽ തുറന്നു പറയുകയാണ്, ഒരു അഭിനേത്രി മാത്രമല്ല നല്ലൊരു നർത്തകി ആണ് താൻ എന്ന്…

മലയാളികളുടെ മനസിൽ ഇന്നും മായാത്ത ചിത്രമാണ് മോനിഷ എന്ന നടിയുടെ അന്ത്യം, ഇപ്പോൾ മോനിഷയെ കുറിച്ച് സംവിധായകൻ സിബി മലയിൽ തുറന്നു പറയുകയാണ്, ഒരു അഭിനേത്രി മാത്രമല്ല നല്ലൊരു നർത്തകി ആണ് താൻ എന്ന് തെളിയിച്ച ചിത്രമായിരുന്നു കമലദളം, മോഹൻലാൽ എന്ന നടന്റെ അഭിനയ മുഹൂർത്തത്തിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു ഈ ചിത്രം. ചിത്രത്തിൽ മാളവിക എന്ന കഥപാത്രത്തെ മോനിഷ അത്യഗ്രനായി വരച്ചുകാട്ടിയെന്നു തന്നെ പറയാം.

കമല ദളം  എന്ന ചിത്രം കൊണ്ട് ഒരുപാടു സന്തോഷം ഉണ്ടായത് മോനിഷ്ക്ക് ആയിരുന്നു സിബി മലയിൽ പറയുന്നു, ഒരിക്കൽ മോനിഷ ചിത്രത്തിന്റെ 150 മത്തെ  വിജയ ദിവസം തന്നോട് പറഞ്ഞു ഇനി എനിക്ക് ആഗ്രഹങ്ങൾ ഒന്നും ബാക്കിയില്ല, നേടാനുള്ളതെല്ലാം ഞാൻ ഈ ഒരു സിനിമയിൽ നേടി കഴിഞ്ഞു എന്ന് ഇത് തന്നോട് പറഞ്ഞു ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോളാണ് മോനിഷയുടെ മരണവാർത്ത കേട്ടത്, ശരിക്കും മോനിഷയുടെ ഈ വാക്കുകൾ അറംപറ്റിയോ എന്ന് പോലും തോന്നി സിബി മലയിൽ പറയുന്നു.

മോനിഷയുടെ മരണവാർത്ത കേട്ടപ്പോൾ എന്റെ മനസിൽ ഓടിവന്നതും മോനിഷ പറഞ്ഞ ഈ വാക്കുകൾ ആയിരുന്നു, മലയാള സിനിമയിൽ ഇനിയും ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ കഴിവുള്ള നടി ആയിരുന്നു മോനിഷ സിബി പറയുന്നു.