എനിക്കുകിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനം!! സിദ്ദീഖ്

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ സിദ്ദീഖ്. സോഷ്യല്‍മീഡിയയുടെ കാലത്തിന് മുന്‍പ് താരങ്ങള്‍ ആരാധകരോട് സംസാരിച്ചിരുന്നത് കത്തുകള്‍ വഴിയാണ്. വളരെ അപൂര്‍വ്വമായിട്ട് മാത്രമേ കത്തുകള്‍ പോലും ലഭിച്ചിരുന്നുള്ളൂ. അങ്ങനെ ഒരു കത്തിന്റെ ഓര്‍മ്മ പങ്കുവയ്ക്കുകയാണ് നടന്‍…

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ സിദ്ദീഖ്. സോഷ്യല്‍മീഡിയയുടെ കാലത്തിന് മുന്‍പ് താരങ്ങള്‍ ആരാധകരോട് സംസാരിച്ചിരുന്നത് കത്തുകള്‍ വഴിയാണ്. വളരെ അപൂര്‍വ്വമായിട്ട് മാത്രമേ കത്തുകള്‍ പോലും ലഭിച്ചിരുന്നുള്ളൂ. അങ്ങനെ ഒരു കത്തിന്റെ ഓര്‍മ്മ പങ്കുവയ്ക്കുകയാണ് നടന്‍ സിദ്ദീഖ്.

സിദ്ധിഖ് തന്റെ ആരാധകന് അയച്ച കത്താണ് വൈറലാകുന്നത്. സിദ്ധിഖിന്റെ പിറന്നാളിന് അനുബന്ധിച്ച് ആരാധകന്‍ 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് അയച്ച കത്തിന്റെ പകര്‍പ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സിദ്ദീഖ് തന്നെ ആ ചിത്രം പങ്കുവച്ചത്


മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് നജീബ് മൂദാദി എന്ന ആരാധകന്‍ അയച്ച കത്തിന് മറുപടി നല്‍കി എഴുതിയ കത്ത് സിദ്ദിഖിന്റെ പിറന്നാളിന് നജീബ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വൈറലായി മാറിയിരുന്നു.

മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് നജീബ് മൂദാദി എന്നൊരാള്‍ എനിക്കയച്ച കത്തിന് ഞാന്‍ അയച്ച മറുപടിയാണ് ഇത്, ഇന്ന്അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജില്‍ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാള്‍ സമ്മാനമായിട്ട് ഞാന്‍ ഈ കത്ത് കണക്കാക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും വായിക്കാന്‍ വേണ്ടി ഞാനിത് എന്റെ പേജില്‍ പങ്കുവക്കുന്നു എന്നാണ് കത്ത് പങ്കുവെച്ച് സിദ്ധിഖ് കുറിച്ചത്.