അങ്ങനൊന്നും ചെയ്യാതെ സിനിമയില്‍ നില്‍ക്കാന്‍ പറ്റില്ല , തുറന്ന് പറഞ്ഞ് സിദ്ദിഖ്

നായകനായും വില്ലനായും കൊമേഡിയനായുമൊക്കെ തിളങ്ങിയ നടനാണ് സിദ്ദിഖ്. ഏത് വേഷവും അനായേസേന തന്മയത്വത്തോടെ അഭിനയിപ്പിച്ച് പ്രതിഫലിപ്പിക്കാന്‍ സിദ്ദിഖിന് സാധിക്കും. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യത്തിന് സിദ്ദിഖ് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. മുപ്പത്തഞ്ചു വര്‍ഷത്തെ…

നായകനായും വില്ലനായും കൊമേഡിയനായുമൊക്കെ തിളങ്ങിയ നടനാണ് സിദ്ദിഖ്. ഏത് വേഷവും അനായേസേന തന്മയത്വത്തോടെ അഭിനയിപ്പിച്ച് പ്രതിഫലിപ്പിക്കാന്‍ സിദ്ദിഖിന് സാധിക്കും. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യത്തിന് സിദ്ദിഖ് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.
മുപ്പത്തഞ്ചു വര്‍ഷത്തെ വലിയൊരു എക്‌സ്പീരിയന്‍സ് മുതല്‍കൂട്ടായി കയ്യിലുണ്ട് ഇപ്പോളും സ്‌ക്രിപ്റ്റ് കേട്ട് കഥാപാത്രത്തെ മനസ്സിലാക്കി കഴിഞ്ഞാല്‍ സ്വന്തമായി ഗ്രൂമിങ് അങ്ങനൊക്കെ ചെയ്യാറുണ്ടോയെന്നായിരുന്നു അവതാരകന്റെ ചോദ്യം. സിദ്ദിഖിന്റെ മറുപടി വളരെ വ്യക്തമായ രീതിയിലായിരുന്നു.

സിദ്ദിഖിന്റെ വാക്കുകള്‍-

അങ്ങനൊന്നും ചെയ്യാതെ നില്‍ക്കാന്‍ പറ്റില്ല നമ്മള്‍ ചെയ്‌തേ പറ്റൂള്ളൂ കാരണം നമുക്കൊരു സ്‌ക്രിപ്റ്റ് റൈറ്റര്‍ തരുന്നത് ആ ഒരു കഥാപാത്രത്തിന്റെ സ്‌കെലിട്ടന്‍ ആണ് , നമുക്കാണ് അതിന് മജ്ജയും മാംസവും വെച്ച് പിടിപ്പിക്കാനും അതിന് ശബ്ദം നല്‍കാനും അതിന് സൗന്ദര്യം വരുത്താനും ബോഡി ലാംഗ്വേജ് ഉണ്ടാക്കാനും ഒക്കെ സൗകര്യം. റൈറ്റര്‍ അതിന്റെ ഒരു രൂപം ആണ് തരുന്നെ അവര് വിചാരിക്കുന്നതിനു അപ്പുറത്തേക്ക് ആ കഥാപാത്രത്തെ മെച്ചപ്പെടുത്തണമെന്നുണ്ടെങ്കില്‍ ബാക്കി എല്ലാ ശ്രമങ്ങളും നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകണം.
സിനിമയുടെ ചരിത്രം എടുത്താല്‍ ഔട്ട്സ്റ്റാന്റിംഗ് എന്ന് നമ്മള്‍ പറയുന്ന വളരെ കുറച്ചു നടന്മാരല്ലേ ഒള്ളു എന്ത് കൊണ്ടാണ് അവരെ അങ്ങനെ പറയുന്നത് അവര്‍ അതിന് വേണ്ടി ഒരുപാട് ഇന്‍പുട്‌സ് കൊടുക്കുന്നത് കൊണ്ടാണ്. അല്ലാണ്ട് ഒരാള്‍ എഴുതി തരുന്ന സംഭാഷണശകലങ്ങള്‍ ഉരുവിടാന്‍ വേണ്ടി മാത്രം ഒരു നടന്‍ വന്നു പോയാല്‍ രണ്ടോ മൂന്നോ പടങ്ങള്‍ കഴിയുമ്പോള്‍ അയാള്‍ തീരും. അതേ സമയം നമ്മുടെ ഭാഗത്തു നിന്ന് ഒരുപാട് ഇന്‍പുട്‌സ് വന്നെങ്കില്‍ മാത്രമാണ് ആ കഥാപാത്രം രൂപപ്പെട്ട് വന്ന് വന്ന് അതിനൊരു അഴകും പുതുമയും ഒക്കെ വരികയൊള്ളു’