വര്‍ഷങ്ങളായി വിഘ്‌നേഷ് ശിവന്‍ ഈ സിനിമയുടെ പിന്നാലെയാണ്..!

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു അജിത്ത് നായകനായി എത്തുന്ന വാലിമൈ എന്ന സിനിമ ആരാധകരിലേക്ക് എത്തിയത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം വലിയൊരു ഹിറ്റായി മാറിയിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു അജിത്ത് നായകനായി എത്തുന്ന വാലിമൈ എന്ന സിനിമ ആരാധകരിലേക്ക് എത്തിയത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രം വലിയൊരു ഹിറ്റായി മാറിയിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമയായിരുന്നു വാലിമൈ. ഇപ്പോഴിതാ വാലിമൈ തീര്‍ത്ത വിജയത്തിന് ശേഷം വീണ്ടും പുതിയ സിനിമകളുമായി ആരാധകരിലേക്ക് എത്താന്‍ തയ്യാറായി നില്‍ക്കുകയാണ് അജിത്ത്. അജിത്ത് നായകനാകുന്ന അറുപത്തിരണ്ടാമത് ചിത്രത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വിഘ്‌നേശ് ശിവനാണ് അജിത്ത് നായകനാകുന്ന അറുപത്തിരണ്ടാമത് ചിത്രം സംവിധാനം ചെയ്യുക.. അദ്ദേഹം തന്നെയാണ് ഈ വിവരം എല്ലാവരേയും അറിയിച്ചത്. അതേസമയം, നയന്‍താര ആയിരിക്കും ചിത്രത്തില്‍ അജിത്തിന്റെ നായിക ആയി എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതൊരു റൊമാന്റിക് കോമഡിയായിരിക്കുമെന്നാണ് പറയുന്നത്. അതേസമയം, ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട സീനുകളെ കുറിച്ച് അജിത്ത് ചില കാര്യങ്ങള്‍ പറഞ്ഞതായി

റിപ്പോര്‍ട്ടുകളുണ്ട.് രാഷ്ട്രീയ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പടുത്തേണ്ട എന്നാണത്രെ അജിത്ത് പറഞ്ഞിരിക്കുന്നത്.. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ഈ കഥയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് എന്നാണ് തന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയെ കുറിച്ച് വിഘ്‌നേഷ് പറയുന്നത്. ഈ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ എന്നും വിഘ്‌നേഷ് പറയുന്നു.

nayanthara vignesh2

കാതുവാക്കുള്ളെ ഇരണ്ട് കാതല്‍ എന്ന സിനിമയാണ് ഏറ്റവും പുതുതായി വിഘ്‌നേഷ് ഒരുക്കിയ ചിത്രം, ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുക്കിയ ഈ സിനിമയില്‍ നയന്‍താര, സാമന്ത, വിജയ് സേതുപതി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയത്.