ആ ചിത്രത്തിൽ ജഗദീഷിന്റെ വേഷം ചെയ്യാൻ ക്ഷണിച്ചത് ആദ്യം എന്നെ! ഷൂട്ടിംഗിന് മൂന്ന് ദിവസം മുൻപാണ് മാറിയത്, സിദ്ധിഖ് 

ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഉടലെടുത്ത കുറച്ചു ഹിറ്റ് ചിത്രങ്ങൾ ഉണ്ട് അതിൽ വലിയ വിജയം കൈവരിച്ച സിനിമ ആയിരുന്നു മോഹൻലാൽ നായകനായ ‘നേര്’ , ഈ ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്,…

ജീത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഉടലെടുത്ത കുറച്ചു ഹിറ്റ് ചിത്രങ്ങൾ ഉണ്ട് അതിൽ വലിയ വിജയം കൈവരിച്ച സിനിമ ആയിരുന്നു മോഹൻലാൽ നായകനായ ‘നേര്’ , ഈ ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്, എന്നാൽ ചിത്രത്തിൽ പ്രതിഭാഗം വക്കീൽ ആയി എത്തിയത് നടൻ സിദ്ദിഖ്‌ ആയിരുന്നു, എന്നാൽ ഈ ചിത്രത്തിൽ ജഗദീഷിന്റെ വേഷം അഭിനയിക്കുന്നതിന് ആദ്യം തന്നെ ആയിരുന്നു ക്ഷണിച്ചതെന്ന് പറയുകയാണ് സിദ്ധിഖ്

ചിത്രത്തിൽ അനശ്വരയുടെ ഉപ്പ ആയി ജഗദീഷ് ആണ് അഭിനയിച്ചിരിക്കുന്നത്, എന്നാൽ ആ വേഷം ചെയ്യാൻ ആദ്യം ക്ഷണിച്ചത് തന്നെ ആയിരുന്നു, എന്നാൽ ഷൂട്ടിങ് തുടങ്ങി മൂന്നു ദിവസമായപ്പോളാണ് തന്നെ ആ വേഷത്തിൽ നിന്നും മാറ്റി ജഗദീഷിനിലേക്ക് എത്തിയത്, എന്നാൽ അതിൽ തന്റെ ഗെറ്റപ്പ് മാറ്റി വക്കീൽ ആയി അഭിനയിക്കാൻ ജീത്തു തീരുമാനിക്കുവായിരുന്നു അങ്ങനെയാണ് അതിലെ നെഗറ്റീവ് റോൾ ആയ വക്കീൽ ആയി എത്തിയത്

താൻ ഒരുപാട് ആസ്വദിച്ചു ചെയ്യ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു നേര്, സിദ്ദിഖ് പറയുന്നു, ഈ അടുത്ത കാലത്തു ജയിച്ച ഒരു മോഹൻലാൽ ചിത്രമായിരുന്നു നേര്, ഇനിയും ജീത്തു, മോഹൻലാൽ കൂട്ടുകെട്ടിലെ റാം അണിയറയിൽ ഒരുങ്ങുകയാണ്, ഇതുവരെയും ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചിട്ടില്ല