സിനിമയുടെ ചരിത്രം എടുത്താൽ ഔട്ട്സ്റ്റാന്റിംഗ് എന്ന് നമ്മൾ പറയുന്ന വളരെ കുറച്ചു നടന്മാരല്ലേ ഒള്ളു എന്ത് കൊണ്ടാണ് അവരെ അങ്ങനെ പറയുന്നത് സിദ്ധിഖ്

മലയാള സിനിമയുടെ പ്രിയപ്പെട്ട താരമാണ് നടൻ സിദ്ധിഖ്, താരം ഒട്ടനവധി കഥാപാത്രങ്ങളാണ് മലയാള സിനിമക്കായി സമ്മാനിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ താരം ഒരു സ്വാകര്യ ചാനലിന് നൽകിയ അഭിമുഖം ആണ് ശ്രദ്ധ ആർജിക്കുന്നത്. മുപ്പത്തഞ്ചു വർഷത്തെ…

മലയാള സിനിമയുടെ പ്രിയപ്പെട്ട താരമാണ് നടൻ സിദ്ധിഖ്, താരം ഒട്ടനവധി കഥാപാത്രങ്ങളാണ് മലയാള സിനിമക്കായി സമ്മാനിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ താരം ഒരു സ്വാകര്യ ചാനലിന് നൽകിയ അഭിമുഖം ആണ് ശ്രദ്ധ ആർജിക്കുന്നത്. മുപ്പത്തഞ്ചു വർഷത്തെ വലിയൊരു എക്സ്പീരിയൻസ് മുതൽകൂട്ടായി കയ്യിലുണ്ട് ഇപ്പോളും സ്ക്രിപ്റ്റ് കേട്ട് കഥാപാത്രത്തെ മനസ്സിലാക്കി കഴിഞ്ഞാൽ സ്വന്തമായി ഗ്രൂമിങ് അങ്ങനൊക്കെ ചെയ്യാറുണ്ടോ ? എന്ന അവതാരകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. “അങ്ങനൊന്നും ചെയ്യാതെ നിൽക്കാൻ പറ്റില്ല നമ്മൾ ചെയ്തേ പറ്റൂള്ളൂ കാരണം നമുക്കൊരു സ്ക്രിപ്റ്റ് റൈറ്റർ തരുന്നത് ആ ഒരു കഥാപാത്രത്തിന്റെ സ്കെലിട്ടൻ ആണ് , നമുക്കാണ് അതിന് മജ്ജയും മാംസവും വെച്ച് പിടിപ്പിക്കാനും അതിന് ശബ്ദം നൽകാനും അതിന് സൗന്ദര്യം വരുത്താനും ബോഡി ലാംഗ്വേജ് ഉണ്ടാക്കാനും ഒക്കെ സൗകര്യം. റൈറ്റർ അതിന്റെ ഒരു രൂപം ആണ് തരുന്നെ അവര് വിചാരിക്കുന്നതിനു അപ്പുറത്തേക്ക് ആ കഥാപാത്രത്തെ മെച്ചപ്പെടുത്തണമെന്നുണ്ടെങ്കിൽ ബാക്കി എല്ലാ ശ്രമങ്ങളും നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകണം.

സിനിമയുടെ ചരിത്രം എടുത്താൽ ഔട്ട്സ്റ്റാന്റിംഗ് എന്ന് നമ്മൾ പറയുന്ന വളരെ കുറച്ചു നടന്മാരല്ലേ ഒള്ളു എന്ത് കൊണ്ടാണ് അവരെ അങ്ങനെ പറയുന്നത് അവർ അതിന് വേണ്ടി ഒരുപാട് ഇൻപുട്സ് കൊടുക്കുന്നത് കൊണ്ടാണ്. അല്ലാണ്ട് ഒരാൾ എഴുതി തരുന്ന സംഭാഷണശകലങ്ങൾ ഉരുവിടാൻ വേണ്ടി മാത്രം ഒരു നടൻ വന്നു പോയാൽ രണ്ടോ മൂന്നോ പടങ്ങൾ കഴിയുമ്പോൾ അയാൾ തീരും. അതേ സമയം നമ്മുടെ ഭാഗത്തു നിന്ന് ഒരുപാട് ഇൻപുട്സ് വന്നെങ്കിൽ മാത്രമാണ്‌ ആ കഥാപാത്രം രൂപപ്പെട്ട് വന്ന് വന്ന് അതിനൊരു അഴകും പുതുമയും ഒക്കെ വരികയൊള്ളു”