നടന്‍ സിദ്ധിഖിന്റെ മകന് വിവാഹം..!! വധു ഡോക്ടര്‍ അമൃത ദാസ്..!!

മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് സിദ്ധിഖ്. കഥാപാത്രങ്ങള്‍ എന്തും ആയിക്കൊള്ളട്ടെ അതെല്ലാം ഈ കലാകാരന്റെ കൈയ്യില്‍ ഭദ്രമായിരിക്കും. നടനായും സഹനടനായും വില്ലനായും എല്ലാം നമ്മുടെ മുന്നിലേക്ക് എത്തിയ അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഇതാ വലിയൊരു ആഘോഷം നടക്കാന്‍ പോവുകയാണ്. സിദ്ദിഖിന്റെ മകന്‌റെ വിവാഹ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. ഷാഹിന്‍ സിദ്ദിഖിന്റെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

https://www.instagram.com/p/CaXDNRyPmVh/?utm_source=ig_web_copy_link

കല്യാണത്തിന് മുന്നോടിയായുള്ള എന്‍ഗേജ്‌മെന്റാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഡോക്ടര്‍ അമൃതയാണ് സിദ്ദിഖിന്റെ മകന്‍ ഷാഹിന്‍ സിദ്ദിഖിന് വധുവായി എത്തുന്നത്. തുവെള്ള വസ്ത്രമണിഞ്ഞ് ആയിരുന്നു എല്ലാവരും ചടങ്ങിന് എത്തിയിരുന്നത്. ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

https://www.instagram.com/p/CaZossmP61y/?utm_source=ig_web_copy_link

കല്യാണനിശ്ചയത്തിന് സിനിമാ രംഗത്തെ ആരെല്ലാം പങ്കെടുത്തു എന്നത് വ്യക്തമല്ലെങ്കിലും വിവാഹത്തിന് വലിയൊരു താരനിര തന്നെയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മകന്റെ ജീവിതത്തില്‍ ഏറ്റവും നല്ലൊരു മുഹൂര്‍ത്തം നടക്കുമ്പോള്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന സിദ്ദിഖിനെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം നിരവിധിപ്പേരാണ് താരപുത്രന് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.

Previous article‘ഞാന്‍ തണുത്ത് വിറച്ചിരിക്കുന്നതു കണ്ടപ്പോള്‍ അജിത്ത് സാര്‍ ചൂട് കാപ്പി കൊടുത്തുവിട്ടു’ ധ്രുവന്‍
Next articleമൈക്കിളും പിള്ളേരും ഇവിടെയുണ്ട്… മൈക്കിള്‍ അപ്പയ്‌ക്കൊപ്പം..!