ആശാന്റെ മൂക്കിടിച്ചു പരത്തി!  സിനിമയുടെ ചിത്രീകരണത്തിനിടെ  സിജു   വിൽസണിന് പരുക്ക്

നടൻ സിജു വിൽസണിനെ മൂക്കിന് പരുക്കേറ്റു, തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇങ്ങനൊരു പരുക്ക് സംഭവിച്ചത്. താരം തന്നെയാണ് ഈ കാര്യം ഒരു വീഡിയോയിലൂടെ പങ്കുവെച്ചത്, മൂക്കിന് പരുക്കേറ്റതും അതിന്റെ ശുശ്രുഷയും നടൻ  പങ്കുവെച്ചു,…

നടൻ സിജു വിൽസണിനെ മൂക്കിന് പരുക്കേറ്റു, തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇങ്ങനൊരു പരുക്ക് സംഭവിച്ചത്. താരം തന്നെയാണ് ഈ കാര്യം ഒരു വീഡിയോയിലൂടെ പങ്കുവെച്ചത്, മൂക്കിന് പരുക്കേറ്റതും അതിന്റെ ശുശ്രുഷയും നടൻ  പങ്കുവെച്ചു, ആശാന്റെ മൂക്കിടിച്ചു പരത്തി എന്നായിരുന്നു താരം ഈ വീഡിയോ പങ്കുവെച്ചുകൊണ്ടു കുറിച്ചത്.ചിത്രത്തിലെ ഫൈറ്റ് സീൻ എടുക്കുന്ന സമയത്തു സംഭവിച്ചതാണ് ഈ പരുക്ക്.

സിനിമയിൽ നടക്കുന്ന ഫൈറ്റസീനുകൾ തനിക്ക് വലിയ ഇഷ്ട്ടമാണ് എന്നും നടൻ കൂട്ടിച്ചേർക്കുന്നു, അതുപ്പോലെ എന്റെ സിനിമകളിൽ ഫൈറ്റ് സീനുകൾ ആണ് കൂടുതൽ ഇഷ്ടം കാരണം ഒരു സിനിമയുടെ പ്രധാന ഭാഗം ഈ സീൻ ആണ്. അതുകൊണ്ടു ഈ സീൻ നല്ല രീതിയിൽ ആസ്വദിക്കും. എന്നാൽ ചില സമയങ്ങളിൽ എനിക്ക് ഇങ്ങനെ പരുക്ക് ഏൽക്കാറുണ്ട്, എന്നാൽ വേദന കഠിനവുമാണ് നടൻ പറയുന്നു.

റിസ്ക് എടുക്കുന്നത് ഞാൻ നിറുത്തില്ല, പുതിയ ഉയരങ്ങളിൽ എത്തികൊണ്ടിരിക്കുക, ഒരു മികച്ച ഫൈറ്റ് കൊറിയോഗ്രാഫി സൃഷ്ട്ടിച്ചതിന് സിൽവ മാസ്റ്ററിന് നന്ദി സിജു വിത്സൺ കുറിക്കുന്നു, ഉല്ലാസ് കൃഷ്ണ സംവിധാന ചെയ്യ്ത പുതിയ ചിത്രത്തിലാണ് ഇപ്പോൾ സിജു അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ചിത്രത്തിന്റെ ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന സമയത്താണ് ഇങ്ങനൊരു പരുക്ക് സംഭവിച്ചത്, സിനിമയുടെ ചിത്രീകരണം ഇപ്പോൾ കണ്ണൂരിൽ നടക്കുകയാണ്