ജൂനിയർ എൻടിആറിന്റെ ജനനം ; മ്യൂസിക് ടീച്ചറെ രണ്ടാം ഭാര്യ ആക്കിയതിന് പിന്നിൽ 

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർസ്റ്റാറാണ് ജൂനിയർ എൻ‌ടിആർ. ‘ആർആർആർ ‘എന്ന സിനിമയുടെ വിജയത്തിന് ശേഷം ഇന്ത്യയൊട്ടും ജൂനിയർ എൻടിആറിന് ആരാധകരുണ്ട്. തെലുങ്ക് സിനിമാ ലോകത്തെ പ്രബലരായ എൻ‌ടിആർ കുടുംബത്തിലെ അം​ഗമാണ് ജൂനിയർ എൻടിആർ. കുടുംബത്തിന്റെ…

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർസ്റ്റാറാണ് ജൂനിയർ എൻ‌ടിആർ. ‘ആർആർആർ ‘എന്ന സിനിമയുടെ വിജയത്തിന് ശേഷം ഇന്ത്യയൊട്ടും ജൂനിയർ എൻടിആറിന് ആരാധകരുണ്ട്. തെലുങ്ക് സിനിമാ ലോകത്തെ പ്രബലരായ എൻ‌ടിആർ കുടുംബത്തിലെ അം​ഗമാണ് ജൂനിയർ എൻടിആർ. കുടുംബത്തിന്റെ പ്രതാപവും സ്വാധീനവും ഇവരെല്ലാം കരിയറിലെ വളർച്ചയ്ക്ക് ഉപയോ​ഗിച്ചിട്ടുമുണ്ട്. അതേസമയം തന്നെ സിനിമാ താരങ്ങളുടെ ഒന്നിലേറെ പ്രണയവും വിവാഹവും ഒക്കെ മിക്കപ്പോഴും മാധ്യമങ്ങളിൽ ചൂടൻ വാർത്തയായി മാറാറുണ്ട്. അത്തരത്തിൽ ഒരു കഥ എൻടിആർ കുടുംബത്തിലും ഉണ്ടായിട്ടുണ്ട്. എന്തെന്നാൽ എൻടിആർ കുടുംബത്തിലെ അം​ഗമാണെങ്കിലും ജൂനിയർ എൻടിആറിന്റെ അമ്മ ശാലിനി ഭാസ്കറിന് ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ ചെറുതല്ല. ശാലിനിയും എൻടിആർ കുടുംബവും തമ്മിലുള്ള ബന്ധം ഇന്നും തെലുങ്ക് രാഷ്ട്രീയത്തിൽ ഇവർക്കെതിരെ എതിരാളികൾ ഉന്നയിക്കാറുമുണ്ട്. എൻടിആർ കുടുംബത്തിന്റെ പ്രതിച്ഛായയെ ബാധിച്ച ചില സംഭവകഥകൾ ഇതിന് പിന്നിലുള്ളതാണ് കാരണം. നന്ദമുരി ഹരികൃഷ്ണ എന്നാണ് ജൂനിയർ എൻടിആറിന്റെ പിതാവിന്റെ പേര്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും സൂപ്പർസ്റ്റാറുമായിരുന്ന എൻടിരാമറാവുവിന്റെ മകൻ ആണ് ഇദ്ദേഹം.

എൻടിആർ കുടുംബത്തിലെ അം​ഗങ്ങളെ സം​ഗീതം പഠിപ്പിക്കാനെത്തിയതായിരുന്നു ശാലിനി എന്ന മ്യൂസിക് ടീച്ചർ. അന്ന് വീട്ടിൽ മിക്കപ്പോഴും ഹരികൃഷ്ണനുണ്ടാകും. ചിലപ്പോൾ ക്ലാസ് കഴിഞ്ഞ് ശാലിനിയെ വീട്ടിലേക്ക് കൊണ്ട് പോകുന്നത് ഹരികൃഷ്ണനായിരിക്കും. തന്റെ കാറിലാണ് ശാലിനിയെ കൊണ്ടിറക്കിയിരുന്നത്. പതിയെ ഈ അടുപ്പം വളർന്നു വന്നു. എന്നാൽ അന്ന് ഹരികൃഷ്ണൻ വിവാഹിതനാണ്. ലക്ഷ്മി കുമാരി എന്നാണ് ഭാര്യയുടെ പേര്. ജാനകി രാം എന്ന മകനുമുണ്ട്. രണ്ടാമത്തെ മകൻ കല്യാൺ രാമിനെ ലക്ഷ്മി ​ഗർഭം ധരിച്ച സമയത്ത് ശാലിനിയും ഹരികൃഷ്ണയും കൂടുതൽ അടുത്തു. ഈ ബന്ധം പതിയെ പതിയെ മറ്റൊരു തരത്തിലേക്ക് വളർന്നു വന്നു. ഇത് ഇദ്ദേഹത്തിന്റെ വീട്ടിലറിഞ്ഞതോടെ സം​ഗീത പഠനം അവസാനിപ്പിച്ച് ശാലിനിയെ വീട്ടിൽ നിന്നും അകറ്റി നിർത്തി. ഹരികൃഷ്ണയെ ശാസിച്ചു. എന്നാൽ ശാലിനിയുമായുള്ള ബന്ധം ഹരികൃഷ്ണ തുടർന്നു. അങ്ങനെയാണ് ജൂനിയർ എൻടിആർ ജനിക്കുന്നത്. എന്നാൽ ശാലിനിയെ തന്റെ ഭാര്യയായി പൊതുസമൂഹത്തിന് മുന്നിൽ അം​ഗീകരിക്കാൻ ഹരികൃഷ്ണ തയ്യാറായില്ല. അന്ന് എൻടി രാമ റാവു ജീവിച്ചിരിപ്പുണ്ട്. ശാലിനിയെ ഭാര്യയായി തന്റെ വീട്ടിലേക്ക് കൊണ്ട് വരാൻ ഹരികൃഷണ തയ്യാറായില്ലെന്നാണ്  റിപ്പോർട്ട് .

ആളുകൾ ഇത് വലിയ ചർച്ചയാക്കുമെന്ന ഭയം ഇദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ മറ്റൊരു വീട്ടിൽ ശാലിനി കുഞ്ഞിനൊപ്പം കഴിഞ്ഞു. വർഷങ്ങൾക്കിപ്പുറമാണ് ശാലിനിയെയും മകനെയും കുടുംബത്തിലെ അം​ഗമായി എൻടിആർ കുടുംബം അം​ഗീകരിച്ചതെന്ന് സംസാരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത ഒന്നും തന്നെയില്ല. ചില റിപ്പോർട്ടുകൾ പ്രകാരം 1981 ൽ ശാലിനിയെ ഹരികൃഷ്ണ വിവാഹം ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് ജൂനിയർ എൻടിആർ പിറക്കുന്നത്. 1983 ലാണ് ജൂനിയർ എൻടിആർ ജനിക്കുന്നത്. ശാലിനിക്കും ഹരികൃഷ്ണയ്ക്കും പിറന്ന ഏക മകനാണ് ഇദ്ദേഹം. പിൽക്കാലത്ത് എൻടിആർ കുടുംബത്തിലെ ഇളമുറക്കാരനായി ജൂനിയർ എൻടിആർ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു. അച്ഛനൊപ്പം ജൂനിയർ എൻടിആർ പൊതുവേദികളിലും എത്താറുണ്ട്. സിനിമാ രം​ഗത്തിന് പുറമെ രാഷ്ട്രീയത്തിലും ഹരികൃഷ്ണ നേരത്തെ പ്രബലമായ സാന്നിധ്യമായിരുന്നു. അന്ന് രാഷ്ട്രീയ എതിരാളികൾ ശാലിനിയെക്കുറിച്ചുള്ള ഈ സംഭവ കഥ രാഷ്ട്രീയ ആയുധമാക്കാറുണ്ട്.  എന്നാൽ ഹരികൃഷ്ണയുടെ ആദ്യ വിവാഹത്തിലെ മകൻ കല്യാൺ രാമും ജൂനിയർ എൻടിആറുമെല്ലാം അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്.