സിജു വിൽസൺ നായകനായ ‘പഞ്ചവത്സരപദ്ധതി ‘ യുടെ റിലീസ് തീയതി പുറത്ത് 

പി ജി പ്രേം ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പഞ്ചവത്സര പദ്ധതി, ചിത്രത്തിൽ നായകനായി എത്തുന്നത് സിജു വിത്സൺ, ഇപോൾ ഈ ചിത്രത്തിന്റെ റിലീസ് തീയതിയാണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, ചിത്രം ഏപ്രിൽ 26…

പി ജി പ്രേം ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പഞ്ചവത്സര പദ്ധതി, ചിത്രത്തിൽ നായകനായി എത്തുന്നത് സിജു വിത്സൺ, ഇപോൾ ഈ ചിത്രത്തിന്റെ റിലീസ് തീയതിയാണ് അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, ചിത്രം ഏപ്രിൽ 26 നെ റിലീസ് ആകുകയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും നൽകിയ സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന്റെയും തിരകഥ രചിച്ചിരിക്കുന്നത്.

കിച്ചപ്പൂസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കെ ജി അനിൽ കുമാർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ആൽബി. ചന്ദ്രശേഖരൻ, റഖീഫ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹുമാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. കിരൺ ദാസ് എഡിറ്റിംഗ്, ബിനു പി കെ പ്രൊഡക്ഷൻ കൺട്രോളർ

സിജു വിത്സൺ കൂടാതെ ഈ ചിത്രത്തിൽ കൃഷ്‌ണേന്ദു മേനോൻ, നിഷ സാരംഗ്, ഹരീഷ് പേങ്ങൻ ,ലാലി മരക്കാർ, സിബി തോമസ്, ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ജഡ്ജി ആയ പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു