‘ദിവസം മുഴുവന്‍ വീട്ടില്‍ കസേരയിലാണ് ഞാന്‍ ഇരിക്കാറുള്ളത്, അന്നു ഞാന്‍ ഒരുപാട് കരഞ്ഞു’ ചിമ്പു

ആരാധകരുടെ പ്രിയ താരമാണ് ചിമ്പു എന്ന സിലമ്പരസന്‍. താരത്തിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ ശരീര ഭാരം കുറച്ചതിന്റെ പിന്നിലെ കഥ പറയുകയാണ് ചിമ്പു. ”സംവിധായകന്‍ മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’…

ആരാധകരുടെ പ്രിയ താരമാണ് ചിമ്പു എന്ന സിലമ്പരസന്‍. താരത്തിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ തന്റെ ശരീര ഭാരം കുറച്ചതിന്റെ പിന്നിലെ കഥ പറയുകയാണ് ചിമ്പു. ”സംവിധായകന്‍ മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ എന്ന സിനിമയില്‍ വളരെ വേഗത്തില്‍ ഞാന്‍ ഓടുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. അത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ എന്റെ കാല്‍മുട്ടിന് വളരെയധികം വേദനയുണ്ടായി.

ആ സമയത്ത് എന്റെ ഫിസിക്കല്‍ ആക്ടിവിറ്റി എനിക്ക് പൂജ്യമാണ്. ദിവസം മുഴുവന്‍ വീട്ടില്‍ കസേരയിലാണ് ഞാന്‍ ഇരിക്കാറുള്ളത്. ജിമ്മില്‍ പോകാറില്ല. ഒരുപാട് കാലത്തിനുശേഷം ആ സീനിനായി ഞാന്‍ ഓടിയപ്പോള്‍ എനിക്ക് വേദനയുണ്ടായി. അന്നു ഞാന്‍ ഒരുപാട് കരഞ്ഞു. എനിക്ക് ഓടാന്‍ പോലും കഴിയില്ലെന്ന് സിനിമ കണ്ട ശേഷം പലരും പറഞ്ഞു. എന്നാല്‍ ‘മന്നാട്’ സിനിമയില്‍ ഒരു സീനിനായി എനിക്ക് ഓടേണ്ടി വന്നു, അന്ന് ആര്‍ക്കും എന്നെ പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് ചിമ്പു പറയുന്നു.

‘അച്ചം യെന്‍പത് മടമയ്യടാ’ എന്ന ചിത്രത്തിനു ശേഷം ചിമ്പുവിന്റെ ശരീര ഭാരം കൂടിയിരുന്നു. ലുക്കില്‍ പോലും വലിയ മാറ്റം ഉണ്ടായി. 2020 ല്‍ തന്റെ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് മുന്‍ ഫിറ്റ്‌നസ് ട്രെയിനര്‍ സന്ദീപ് രാജിനെ ചിമ്പു പരിചയപ്പെടുന്നതും ശരീര ഘടനയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

”ഒരു ദിവസം അഞ്ച് ബിരിയാണിവരെ സിമ്പു കഴിക്കുമായിരുന്നു. ശരീരഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങിയപ്പോള്‍ അദ്ദേഹം മാംസം കഴിക്കുന്നത് നിര്‍ത്തി. പച്ചക്കറികള്‍ മാത്രം കഴിച്ചു, ഭക്ഷണം സ്വയം പാചകം ചെയ്യാന്‍ തുടങ്ങി. കര്‍ശനമായ ഡയറ്റ് കൂടാതെ, അദ്ദേഹം ഫിറ്റ്നസ് ദിനചര്യയും പിന്തുടര്‍ന്നു. എല്ലാ ദിവസവും പുലര്‍ച്ചെ 4.30 ന് എഴുന്നേല്‍ക്കും, നടത്തം, നീന്തല്‍, സ്പോര്‍ട്സ്, കാര്‍ഡിയോ എന്നിവ ഫിറ്റ്നസ് ദിനചര്യയില്‍ ഉള്‍പ്പെടുത്തി മുന്‍പോട്ടു പോയി.

trisha simbu

അങ്ങനെ 2021 ഫെബ്രുവരിയോടെ അദ്ദേഹത്തിന് ഏതാണ്ട് 10 കിലോയോളം കുറഞ്ഞു.
അവസാനം പരിശോധിച്ചപ്പോള്‍ 70 കിലോയായിരുന്നു ചിമ്പുവിന്റെ ഭാരം. അധികം വൈകാതെ തന്നെ ശരീര ഭാരം കുറച്ചതിനെക്കുറിച്ചുള്ള ഷോര്‍ട് ഫിലിം സിമ്പു റിലീസ് ചെയ്യുമെന്നാണ് പറയുന്നത്”. ഫിറ്റ്‌നസ് ട്രെയിനര്‍ സന്ദീപ് രാജ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.