‘ഓസിയുടെ വിവാഹത്തെ കുറിച്ചാണ് കൂടുതൽ ചോദ്യം വന്നത്, അതിനെക്കുറിച്ച്…’; സിന്ധുകൃഷ്ണയുടെ വീഡിയോ വൈറൽ

നടൻ കൃഷ്ണകുമാറിന്റെ മകളും നടി അഹാനയുടെ സഹോദരിയുമായ ദിയ കൃഷ്ണ വിവാഹിതയാകുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറായ ദിയയുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞു നിന്നത്. ഇപ്പോൾ ദിയയുടെ അമ്മ സിന്ധുകൃഷ്ണ പങ്കുവെച്ച വീ‍‍ഡിയോ ആണ് വൈറൽ. ആരാധകരുടെ ചോദ്യങ്ങൾക്ക് സിന്ധു കൃഷ്ണ മറുപടി നൽകുന്നതാണ് വീഡിയോയിൽ ഉള്ളത്.

ദിയയുടെ വിവാഹത്തെ കുറിച്ചെല്ലാം വന്ന ചോദ്യങ്ങൾക്കും സിന്ധുകൃഷ്ണ മറുപടി നൽകുന്നുണ്ട്. ഓസിയുടെ കല്യാണത്തെ കുറിച്ചാണ് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ വന്നതെന്നാണ് സിന്ധുകൃഷ്ണ പറയുന്നത്. ”സെപ്റ്റംബറിലാണ് ഓസിയുടെ കല്യാണം. അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയുള്ള എന്റെ ഏതെങ്കിലും വ്ലോ​ഗിൽ ഉൾപ്പെടുത്താം. അല്ലെങ്കിൽ ഓസി തന്നെ അവളുടെ വ്ലോ​ഗിലൂടെ പറയും. എവിടെ വച്ചായിരിക്കും വിവാഹം എങ്ങനെ ആണെന്നൊക്കെ കുറച്ചും കൂടി വ്യക്തത വന്നതിന് ശേഷം ഞാൻ നിങ്ങളോട് പറയാം” – സിന്ധു കൃഷ്ണ പറഞ്ഞു.

കാമുകൻ അശ്വിൻ ഗണേഷുമായിട്ടുള്ള ചിത്രം പങ്കുവച്ചാണ് ദിയ സെപ്റ്റംബർ 2024 എന്ന ടാഗിൽ തന്റെ വിവാഹ വാർത്ത പങ്കുവെച്ചത്. ചിത്രത്തിന് താഴെ അശ്വിൻ കണ്ണമ്മ എന്നിട്ട കമൻറിനും ദിയ നൽകിയ മറുപടിയും വൈറലാണ്. വൈകാതെ മിസിസ് കണ്ണമ്മ ആകുമെന്നായിരുന്നു ദിയയുടെ മറുപടി.

ദിയയെ അശ്വിൻ പ്രപ്പോസ് ചെയ്യുന്ന വീഡിയോ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ, സെപ്റ്റംബറിൽ വിവാഹമാണോ അതോ നിശ്ച‌യമാണോ നടക്കുകയെന്നുള്ള കാര്യം വ്യക്തമല്ല. ‘കല്യാണം കഴിക്കാൻ നല്ല ആഗ്രഹമുള്ളയാളാണ്. ചെറുപ്പം മുതൽ സിനിമയിലെ റൊമാൻസൊക്കെ കണ്ട് കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ എനിക്ക് വലിയ ആഗ്രഹമാണ്.

പക്ഷെ എൻറെ ചേച്ചി ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാൾ രണ്ട് വയസ് ഇളയതാണ് ഞാൻ. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവർ ടേക്ക് ചെയ്യേണ്ടി വരുമെന്നാണ് തോന്നുന്നത്’ – മുമ്പ് വിവാഹത്തെ കുറിച്ച് ദിയ പറഞ്ഞ കാര്യങ്ങളും ചർച്ചകളിൽ നിറയുന്നുണ്ട്. കൃഷ്ണകുമാർ – സിന്ധു ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാന സിനിമയിൽ സജീവമാണ്. ഇഷാനി, ഹൻസിക എന്നിവരാണ് മറ്റുമക്കൾ.