4 വര്‍ഷങ്ങള്‍…’എന്റെ’ എന്നതില്‍ നിന്നും ‘നമ്മുടെ’ ആയി കഴിഞ്ഞു!! വിവാഹ വാര്‍ഷിക ആശംസ പങ്കിട്ട് സ്‌നേഹ ശ്രീകുമാര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സ്‌നേഹ ശ്രീകുമാറും ഭര്‍ത്താവ് ശ്രീകുമാറും. മറിമായം പരമ്പരയിലൂടെയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. അടുത്തിടെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് എത്തിയത്. കേദാറാണ് ഇരുവരുടെയും ആദ്യത്തെ കണ്‍മണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹ…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സ്‌നേഹ ശ്രീകുമാറും ഭര്‍ത്താവ് ശ്രീകുമാറും. മറിമായം പരമ്പരയിലൂടെയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. അടുത്തിടെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് എത്തിയത്. കേദാറാണ് ഇരുവരുടെയും ആദ്യത്തെ കണ്‍മണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹ കുഞ്ഞിന്റെ വിശേഷങ്ങള്‍ എല്ലാം പങ്കിടാറുണ്ട്. ഇപ്പോഴിതാ വിവാഹവാര്‍ഷികത്തിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. സ്‌നേഹ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിവാഹവാര്‍ഷിക പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

‘4 വര്‍ഷം മുമ്പുള്ള ഡിസംബര്‍ 11. സംഭവബഹുലമായ 4 വര്‍ഷങ്ങള്‍. അങ്ങനെ വിജയകരമായി മുന്നോട്ട്.. രണ്ട് സാഹചര്യങ്ങളില്‍, രണ്ട് സ്ഥലങ്ങളില്‍ വളര്‍ന്ന നമ്മള്‍ ഓരോ ദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു… ഇതിനിടയില്‍ സങ്കടങ്ങളും സന്തോഷങ്ങളും. ‘എന്റെ’ എന്നതില്‍ നിന്നും ‘നമ്മുടെ’ ആയി കഴിഞ്ഞപ്പോള്‍ ആണ് ഓസ്‌കാര്‍ സ്‌നേഹദൂതനെ പോലെ നമ്മുടെ ജീവിതത്തിലേക്ക് വന്നത്.

അവന്‍ വന്ന ശേഷം നമ്മുടെ വീട്ടില്‍ കൂടുതല്‍ സ്‌നേഹം നിറഞ്ഞു.. ആ സ്‌നേഹം എന്നും നിലനിര്‍ത്താനും കൂടുതല്‍ മധുരമുള്ളതാക്കാനും ഇന്ന് കേദാറും ഒപ്പമുണ്ട് .. ഇനിയും സ്‌നേഹവും സന്തോഷവും നിറഞ്ഞ ദിവസങ്ങള്‍ കേദാറിനോടും ഓസ്‌കാറിനോടും ഒപ്പം ആഘോഷമാക്കി ജീവിക്കാന്‍ നമുക്ക് സാധിക്കട്ടെ… വിവാഹവാര്‍ഷിക ആശംസകള്‍ ശ്രീ’ എന്നാണ് സ്‌നേഹ പങ്കുവച്ചത്.

സ്‌നേഹയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ഞങ്ങളുടെ കുടുംബം എന്ന് ചേര്‍ത്തായിരുന്നു ശ്രീകുമാര്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസകള്‍ പങ്കുവെച്ചത്. ആരാധകലോകം ഒന്നടങ്കം താരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുണ്ട്.