ഇരട്ടക്കുട്ടികളുടെ അമ്മയായി ഗായിക ചിന്മയി ശ്രീപദ; കുട്ടികളുടെ ഫോട്ടോ ആവശ്യപ്പെട്ട ആരാധകരോട് താരത്തിന് പറയാനുള്ളത്

പ്രശസ്ത ഗായിക ചിന്മയി ശ്രീപദ ഇരട്ടക്കുട്ടികളുടെ അമ്മയായി. സാമൂഹിക മാധ്യമങ്ങളിലൂടെ ചിന്മയി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് തനിക്ക് ജനിച്ചതെന്നും അവര്‍ അറിയിച്ചു.
ഈ സന്തോഷ വാര്‍ത്തയ്‌ക്കൊപ്പം ആരാധകര്‍ക്കായി ഒരു കുറിപ്പും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

ഗര്‍ഭാവസ്ഥയിലാണെന്ന് പറയാതിരുന്നത് എന്താണെന്നും ചിത്രങ്ങള്‍ എവിടെയെന്നുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്കമുള്ള ഉത്തരം എന്ന രീതിയിലാണ് ചിന്മയി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വളരെയടുത്ത കുറച്ചു പേര്‍ക്കേ കാര്യങ്ങള്‍ അറിയുമായിരുന്നുള്ളൂ. കാരണം ഞാന്‍ സ്വയം സംരക്ഷിക്കുന്നയാളാണ് എന്നാണ് അവര്‍ പറഞ്ഞത്. കുട്ടികളുടെ ചിത്രങ്ങള്‍ കുറച്ചധികം നാളത്തേക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യില്ലെന്നും ചിന്മയി വ്യക്തമാക്കി.

നടനും സംവിധായകനുമായ രാഹുല്‍ രവീന്ദ്രനാണ് ചിന്മയിയുടെ ഭര്‍ത്താവ്. അദ്ദേഹവും ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. ദ്രിപ്താഹും ഷര്‍വാസും. ഞങ്ങളുടെ ലോകത്തിന്റെ പുതിയതും എന്നെന്നേക്കുമായ കേന്ദ്രം എന്നാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. രണ്ട് കുഞ്ഞുകൈകളുടെ ചിത്രങ്ങളും അദ്ദേഹം കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

 

Previous articleആഴക്കടലിലെ സുന്ദരമത്സ്യം! സ്വിമ്മിംഗ് സ്യൂട്ടിലുള്ള വീഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ!
Next articleബിഗ് ബോസില്‍ ആള്‍മാറാട്ടം! ചിരിച്ചൊരു വഴിയായെന്ന് അശ്വതി!