ബിഗ് ബോസില്‍ ആള്‍മാറാട്ടം! ചിരിച്ചൊരു വഴിയായെന്ന് അശ്വതി!

ബിഗ്ഗ് ബോസ്സ് മലയാളം റിയാലിറ്റി ഷോയുടെ സ്ഥിരം പ്രേക്ഷക എന്ന നിലയില്‍ കഴിഞ്ഞ ദിവസത്തെ ടാസ്‌കിനെ വിലയിരുത്തി നടി അശ്വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചു…

ബിഗ്ഗ് ബോസ്സ് മലയാളം റിയാലിറ്റി ഷോയുടെ സ്ഥിരം പ്രേക്ഷക എന്ന നിലയില്‍ കഴിഞ്ഞ ദിവസത്തെ ടാസ്‌കിനെ വിലയിരുത്തി നടി അശ്വതി തന്റെ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചു ഒരു വഴി ആയതു ഞാന്‍ മാത്രം ആണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. അത്രയ്ക്ക് രസമായിരുന്നു കഴിഞ്ഞ ദിവസത്തെ ടാസ്‌ക് എന്ന് അശ്വതി പറഞ്ഞുവെയ്ക്കുന്നു.

പര്‌സപരം കളിയാക്കിയത് മാറ്റി വെച്ച് ഇതൊരു പെര്‍ഫോമന്‍സ് ടാസ്‌കായി തന്നെ കാണണം എന്നാണ് അശ്വതി പറയുന്നത്. താന്‍ ടെലികാസ്റ്റും ലൈവും കണ്ട് ചിരിച്ചു. ലക്ഷ്മിപ്രിയയെ കുറിച്ച് കുറിപ്പില്‍ പ്രത്യേകം തന്നെ എടുത്ത് പറയുന്നുണ്ട്. പറയാതെ വയ്യാ, റിയാസ് ലക്ഷ്മിചേച്ചിയായി തകര്‍ത്താടി എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും എന്നാണ് അശ്വതി ഇവരുടെ പ്രകടനത്തെ കുറിച്ച് പറഞ്ഞത്. ധന്യ ഓരോ വേഷം മാറി ചെയ്ത് കഴിഞ്ഞും അവരോട് പോയി വേദനിച്ചോ എന്ന് ചോദിക്കാന്‍ പോയതിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് അശ്വതി ചൂണ്ടിക്കാട്ടുന്നു.

ഒരുപക്ഷെ ധന്യക്കു ആരെയും നോവിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടായിരിക്കാം… എന്നും താരം കുറിയ്ക്കുന്നു. അതേസമയം, റിയാസും ലക്ഷ്മിയേച്ചിയും ദില്‍ഷയും ധന്യയും ബ്ലസിലിയും ലൈവ്ല്‍ കാണിച്ചതിന്റെ പകുതിയുടെ പകുതി പോലും ടെലികാസ്റ്റിംഗില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ഒരു വിഷമം ഉണ്ടെന്നും അശ്വതി പറയുന്നു..

 

മത്സരങ്ങള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ വിനോദമാകുന്നതോടെ ബിഗ്ഗ് ബോസ്സ് ഷോ അതിന്റെ അവസാന നാളുകളിലേക്ക് അടുക്കുകയാണ്. ദില്‍ഷ ടോഫ് ഫൈവില്‍ ടിക്കറ്റ് റ്റു ഫിനാലെ വഴി സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഇനി ആരെല്ലാം വരും എന്നും ആരായിരിക്കും ആ വിജയ കിരീടം അണിയുന്നത് എന്നും അറിയാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.