മാധവനെ വിളിച്ചിട്ട് വന്നില്ല; ആ വേഷം ചെയ്തത് മോഹൻലാൽ,സിയാദ് കൊക്കർ

മോഹന്‍ലാല്‍, വിനീത് കുമാർ, ജയപ്രദ,  മുരളി, ജനാര്‍ദ്ദനന്‍,  എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍  സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതന്‍. സിയാദ് കൊക്കര്‍ നിര്‍മിച്ച ചിത്ര 2000 ഡിസംബര്‍…

മോഹന്‍ലാല്‍, വിനീത് കുമാർ, ജയപ്രദ,  മുരളി, ജനാര്‍ദ്ദനന്‍,  എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍  സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതന്‍. സിയാദ് കൊക്കര്‍ നിര്‍മിച്ച ചിത്ര 2000 ഡിസംബര്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. വരുന്ന ഡിസംബർ ആകുമ്പോൾ  റിലീസായി 23  വര്‍ഷങ്ങള്‍  പൂർത്തിയാകും.  ദേവദൂതന്‍ സിനിമയിലേക്ക് ആദ്യം മാധവനെ കാസ്റ്റ് ചെയ്തതിനെ പറ്റി സംസാരിക്കുകയാണ് സിനിമാ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. .   ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് തമിഴ് നടന്‍ മാധവനെ ആയിരുന്നു എന്ന് നിര്‍മാതാവ് സിയാദ് കൊക്കര്‍ വെളിപ്പെടുത്തുന്നു. എന്നാൽ ആദ്യം മാധവന്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ പിന്നീട് പിന്മാറിയെന്നും അദ്ദേഹം പറയുന്നു.  മണിരത്‌നം സംവിധാനം ചെയ്യുന്ന അലൈപായുതേ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മാധവന്റെ ഡേറ്റ് പ്രശ്‌നമായി. അലൈ പായുതേ’ തമിഴില്‍ സൂപ്പര്‍ ഹിറ്റായത് കൊണ്ട് ഇനി തമിഴില്‍ തന്നെ അഭിനയിക്കാന്‍ തീരുമാനിച്ചെന്നും മലയാളത്തില്‍ തത്കാലം അഭിനയിക്കുന്നില്ലെന്നും പറയുകയായിരുന്നു മാധവന്‍ എന്നാണ് സിയാദ് കോക്കര്‍ പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധവന് പകരം ആര് നായകനാകും എന്ന ആശയകുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് യാദൃശ്ചികമായി ഒരു ഹര്‍ത്താല്‍ ദിവസം മോഹന്‍ലാലിനൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചത്. ദേവദൂതന്റെ കഥ അദ്ദേഹത്തോട് പറഞ്ഞു. കേട്ടപ്പോള്‍ തനിയ്ക്ക് ചെയ്യാന്‍ താത്പര്യമുണ്ട് എന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല- സിയാദ് കൊക്കര്‍ പറഞ്ഞു.

അങ്ങനെ ഈ സിനിമ പെട്ടെന്ന് തന്നെ ചെയ്യണമെന്ന തീരുമാനം മോഹന്‍ലാലിന്റെ ഭാഗത്തുനിന്നും ഉണ്ടായി. മോഹന്‍ലാലിനെ ഉള്‍പ്പെടുത്താന്‍ വേണ്ടി കഥയില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വന്നുവെന്നും ആദ്യം തീരുമാനിച്ച കഥ ആകെ പൊളിച്ചെഴുതിയെന്നും സംവിധായകനും തിരക്കഥാകൃത്തിനുമൊക്കെ താത്പര്യമുണ്ടായിരുന്നില്ല എന്നും സിയാദ് കോക്കർ പറയുന്നുണ്ട്. അതേസമയം ദേവദൂതൻ വിചാരിച്ച രീതിയിൽ എടുക്കാൻ കഴിഞ്ഞില്ല എന്ന് സംവിധായകൻ സിബി മലയിലും പറഞ്ഞിട്ടുണ്ട്.  സിനിമയ്ക്ക് ഇന്ന് പ്രേക്ഷകർക്കിടയിൽ സ്വീകാര്യതയും അം​ഗീകാരവും ലഭിച്ചിട്ടുണ്ട്. എങ്കിൽപ്പോലും സിനിമ താൻ ആ​ഗ്രഹിച്ച രീതിയിൽ എടുക്കാൻ കഴിഞ്ഞില്ലെന്ന് സിബി മലയിൽ പറഞ്ഞു.

ആ സിനിമ അത്രമാത്രം റിജക്ട് ചെയ്യപ്പെടാനുള്ള കാരണം  മോഹൻലാൽ എന്ന സ്റ്റാർ ആക്ടർ അതിൽ വന്നത് തന്നെയാണ് എന്നും സിബി മലയിൽ പറഞ്ഞിരുന്നു. . കാരണം അന്ന് മോ​ഹൻലാൽ സൂപ്പർ ഹ്യൂമൺ കഥാപാത്രങ്ങൾ ചെയ്യുകയാണ്. ആക്ഷനും മറ്റും അദ്ദേഹത്തിൽ നിന്ന് ആളുകൾ പ്രതീക്ഷിച്ചപ്പോൾ ഒരു സിംപിൾ ആയ കഥാപാത്രം ചെയ്തത് കൊണ്ടായിരിക്കാം ആൾക്കാർ അന്നത് തിരസ്കരിച്ചത് എന്നാണ് സിബി മലയിൽ പറയുന്നത്. കലാം  തെറ്റിയിറങ്ങിയ സിനിമ എന്നാണ് ദേവദൂതൻ എന്ന  ചിത്രത്തെ ഇന്ന് സിനിമാ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. 2000 ൽ പുറത്തിറങ്ങിയ സിനിമ അന്ന് ബോക്സ് ഓഫീസിൽ വൻ പരാജയം ആയിരുന്നു. തിയേറ്ററില്‍ നിന്ന് പരാജയമാണെന്ന് പറഞ്ഞ് പുറത്താക്കിയ ചിത്രം ടെലിവിഷന്‍ ഹിറ്റ് ആയിരുന്നു. തലമുറകള്‍ക്കിപ്പുറവും സിനിമ സ്വീകരിക്കപ്പെടുന്നു. വിദ്യാസാഗറിന്റെ പാട്ടുകള്‍ ത്‌ന്നെയാണ് സിനിമയിലെ ഏറ്റവും വലിയ ആകര്‍ഷണം. എന്നാൽ വർഷങ്ങൾക്കിപ്പുറം അപൂർണ പ്രണയ കഥയെന്ന പേരിൽ ഈ സിനിമ ഇപ്പോൾ ആഘോഷിക്കപ്പെടുന്നു.