ലേഡി സൂപ്പര്‍സ്റ്റാറൊക്കെയാ പക്ഷെ, നട്ടെല്ല് അലമാരയില്‍- മഞ്ജുവാര്യര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാല

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. കലോല്‍സവ വേദികളില്‍ നിന്നും ആയിരുന്നു താരം സിനിമയിലെത്തിയത്. പിന്നീട് വിവാഹശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തു താരം. പിന്നീട് ശക്തമായ തിരിച്ചുവരവ് ആണ് താരം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ വളരെ…

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. കലോല്‍സവ വേദികളില്‍ നിന്നും ആയിരുന്നു താരം സിനിമയിലെത്തിയത്. പിന്നീട് വിവാഹശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തു താരം. പിന്നീട് ശക്തമായ തിരിച്ചുവരവ് ആണ് താരം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ താരം പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വലിയ രീതിയില്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇപ്പോള്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ് ആണ് ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്.ഇതിനു താഴെ വലിയ രീതിയില്‍ ആണ് പൊങ്കാല നടക്കുന്നത്.

 

താരത്തെ അധിക്ഷേപിച്ചു കൊണ്ട് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. എന്താണ് കാരണം എന്ന് അറിയുമോ? ബ്രോ ഡാഡി എന്ന സിനിമയിലെ ഒരു ഗാനമാണ് താരം ഷെയര്‍ ചെയ്തത്. എന്നാല്‍ ഇതല്ല പൊങ്കാലയ്ക്ക് കാരണമായ വിഷയം. താരം ഇതിനു മുന്‍പേ മേപ്പടിയാന്‍ എന്ന സിനിമയുടെ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതിനു താഴെ നിരവധി ആളുകളായിരുന്നു വിമര്‍ശനവുമായി രംഗത്തെത്തിയത്. സംഘപരിവാര്‍ അജണ്ട മുന്നോട്ടുവയ്ക്കുന്ന സിനിമയാണ് മേപ്പടിയാന്‍ എന്നായിരുന്നു വിമര്‍ശനം. വിമര്‍ശനങ്ങള്‍ അധികമായതോടെ താരത്തിന് പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. ഇപ്പോള്‍ ഈ കാരണം കൊണ്ടാണ് താരത്തിന് പൊങ്കാല നേരിടേണ്ടി വരുന്നത്.

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്, എന്നാല്‍ നട്ടെല്ല് മട്ടാഞ്ചേരി മാഫിയയുടെ അലമാരയില്‍ പണയം വച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സര്‍ജറി ചെയ്താല്‍ ആര്‍ക്കും സുന്ദരി ആവാം, പക്ഷേ നട്ടെല്ല് ലഭിക്കില്ല തുടങ്ങിയ കമന്റുകള്‍ ആണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. ഉണ്ണിമുകുന്ദന്‍ നായകനായ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാന്‍. ഒരു ഫാമിലി ഡ്രാമ ആണ് ചിത്രം. വളരെ മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്.