മീനു ഇനി അനീഷിന് സ്വന്തം ; സോഷ്യൽ മീഡിയ താരത്തിന്റെ വിവാഹം ആഘോഷമാക്കി ആരാധകർ

സോഷ്യൽ മീഡിയയിലൂടെ കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ മീനു ലക്ഷ്മി വിവാഹിതയായി. ഇൻസ്റാഗ്രാമിലും യൂട്യുബിലും സജീവമായ താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. ഡാൻസ്, ഫാഷൻ, ലൈഫ്സ്റ്റൽ വീഡിയോസാണ് താരം കൂടുതലും…

സോഷ്യൽ മീഡിയയിലൂടെ കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ മീനു ലക്ഷ്മി വിവാഹിതയായി. ഇൻസ്റാഗ്രാമിലും യൂട്യുബിലും സജീവമായ താരത്തിന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ഉള്ളത്. ഡാൻസ്, ഫാഷൻ, ലൈഫ്സ്റ്റൽ വീഡിയോസാണ് താരം കൂടുതലും ചെയ്യാറുള്ളത്.

അനീഷ് ഗോപാലകൃഷ്ണനാണ് താരത്തിന്റെ വരൻ. മീനുവിന്റെ സംഗീത നൈറ്റിന്റെ വിഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പെണ്ണ് കണ്ടത് മുതലുള്ള തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ മീനു ശ്രമിച്ചിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മീനുവും അനീഷും വിവാഹിതരായത്. ഇരുവർക്കും ആശംസകൾ അറിയിച്ച് ഒട്ടനവധി പേരാണ് ഇതിനോടകം എത്തിയിരിക്കുന്നത്.