Tuesday, November 29, 2022
HomeFilm Newsബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി... ഇവര്‍ തമ്മില്‍ എന്തെങ്കിലും സാമ്യത തോന്നിയിട്ടുണ്ടോ..?

ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി… ഇവര്‍ തമ്മില്‍ എന്തെങ്കിലും സാമ്യത തോന്നിയിട്ടുണ്ടോ..?

- Advertisement -

മലയാള സിനിമാ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടിമാരാണ് ബിന്ദു പണിക്കരും യുവതാരനിരയിലെ നടി ഗ്രേസ് ആന്റണിയും. ഇപ്പോഴിതാ ഇവരെ ഇരുവരേയും കുറിച്ച് ഒരു സിനിമാ ഗ്രൂപ്പില്‍ അജിന്‍ മന്നൂര്‍ എന്ന വ്യക്തി കുറിച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്… ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി ഇവര്‍ തമ്മില്‍ എന്തെങ്കിലും സാമ്യത തോന്നിയിട്ടുണ്ടോ..? ….എനിക്ക് തോന്നിയിട്ടുണ്ട്.. എന്നാണ് കുറിപ്പില്‍ പറയുന്നത്.. രണ്ട് പേരും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്തവരാണ് എന്ന് കുറിപ്പില്‍ പറയുന്നു.. കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു..

- Advertisement -

ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി ഇവര്‍ തമ്മില്‍ എന്തെങ്കിലും സാമ്യത തോന്നിയുട്ടുണ്ടോ….എനിക്ക് തോന്നിയിട്ടുണ്ട് രണ്ട് പേരും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്തവരാണ് അരയന്നങ്ങളുടെ വീട്ടിലും കുമ്പളങ്ങി നൈറ്റ്സിലും ഇവര്‍ രണ്ട് പേരും എത്ര നന്നായാണ് അഭിനയിച്ചിരിക്കുന്നത്…..ഏതോ സിനിമയില്‍ എം.ടി പറയുന്ന പോലെ ബിന്ദു പണിക്കര്‍ മിക്കപ്പോഴും പേരില്ലാത്ത മറ്റേകുട്ടിയായി, നിഴലായി മാത്രമാണ് കണ്ടിട്ടുള്ളത്. അവര്‍ നായികയായി പെര്‍ഫോം ചെയ്യുന്നത്

- Advertisement -

കാണാന്‍ നമുക്ക് വിധിയില്ലാതെപോയി….കുമ്പളങ്ങിയും കനകം കാമിനയും മാത്രമേ ഗ്രേസിനെ കാണാന്‍ എനിക്ക് ഇതുവരെ സാധിച്ചിട്ടുള്ളൂവെങ്കിലും പാര്‍വതി കഴിഞ്ഞാല്‍ ഇവരെയാണിഷ്ടം…എന്നാണ് കുറിപ്പില്‍ പറയുന്നത്. 1992 കാലഘട്ടത്തില്‍ സിനിമാ ലോകത്തേക്ക് എത്തിയ നടിയാണ് ബിന്ദു പണിക്കര്‍..

പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തുവെയ്ക്കുന്ന ഒരുപാട് സ്ത്രീകഥാപാത്രങ്ങളെ ബിന്ദു പണിക്കര്‍ അവതരിപ്പിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റ്ണി അഭിനയ രംഗത്ത് എത്തുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു.

- Advertisement -
Related News
×