തനിക്കു ഭംഗി കൂടുതൽ ആണെന്ന് പറഞ്ഞു ചില സിനിമകളിൽ നിന്നും ഒഴിവാക്കി  റാഷി ഖന്ന!!

തെന്നിന്ത്യയിലും, ബോളിവുഡിലും നിറസാനിദ്യമായ് നടിയാണ് റാഷി ഖന്ന. ഇപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് ഭംഗി കൂടി പോയതിന്റെ പേരിൽ ചില അവസരങ്ങൾ തനിയ്ക്ക് നഷ്ട്ടപെട്ടിരുന്നു. തെന്നിന്ത്യയിൽ അഭിനയിക്കുന്ന…

തെന്നിന്ത്യയിലും, ബോളിവുഡിലും നിറസാനിദ്യമായ് നടിയാണ് റാഷി ഖന്ന. ഇപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് ഭംഗി കൂടി പോയതിന്റെ പേരിൽ ചില അവസരങ്ങൾ തനിയ്ക്ക് നഷ്ട്ടപെട്ടിരുന്നു. തെന്നിന്ത്യയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു ഈ സംഭവം. അവിടെ സിനിമ നടക്കുന്ന സമയത്തു നമ്മളെ ബ്യൂട്ടി എന്ന് മാത്രമേ വിളിക്കു, നമ്മൾക്ക് കൂടുതൽ ആരാധകർ ഉണ്ടെങ്കിൽ മാത്രമേ അവർ നമ്മൾക്ക് ചില അവസരങ്ങളും തരുകയുള്ളു.

ചിലപ്പോൾ അവർ സ്ത്രീകളെ വസ്തുവല്കരിക്കുന്നതുപോലെയാണ്, എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നു മനസിലാകുന്നില്ല. സ്ത്രീകളെ ആദ്യം അവർ ബഹുമാനിക്കുകയാണ് വേണ്ടത് അല്ലാതെ വസ്തുവല്കരിക്കുകയല്ല. ഇവളെ  കാണാൻ മനോഹാരിയാണ് അതുകൊണ്ടു ഞാൻ ഇവളെ മിൽക്ബ്യൂട്ടി എന്നാണ് വിളിക്കുന്നത എന്നാൽ ഇവൾ ഈ സിനിമയിൽ വേണ്ട എന്നിങ്ങനെയുള്ള കാര്യങ്ങൾ ആണ് അവർ തീരുമാനിക്കുന്നത്. എന്നാൽ സ്ത്രീകൾ എന്ന് പറയുന്നത് അതിലും വലുതാണ് എന്ന ഒരു സത്യം അവർ മനസിലാകുന്നില്ല താരം പറയുന്നു.

തനിക്കു ഭംഗി കൂഡി പോയതിന്റെ പേരിൽ ചില സിനിമകളിൽ നിന്നും ഒഴിവാക്കിയിരുന്നു. നിന്നെ ഈ വേഷത്തിൽ സിനിമയിൽ കാണാൻ കഴിയില്ല, അല്ലെങ്കിൽ നീ ഒരു ഗ്ലാമർ താരം ആകൂ ഇതൊക്കെയാണ് അവർ പറഞ്ഞു തന്നെ ഒഴിവാക്കുന്നത് താരം പറഞ്ഞു. എന്നാൽ രുദ്രയിൽ അഭിനയിച്ചതിന് ശേഷം കാര്യങ്ങൾ എല്ലാം മാറിയിട്ടുണ്ട്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ആയിരുന്നു റാഷി മലയാളത്തിൽ എത്തിയത്.