ഋഷഭ് ഷെട്ടിയെന്ന ആണൊരുത്തനെ പാഠമാക്കണം!! യഥാര്‍ത്ഥ കലാകാരന്‍!

ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ കാന്താര എന്ന ചിത്രം ചര്‍ച്ചയാവുകയാണ്. തെന്നിന്ത്യയിലെ പോലെതന്നെ മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ബോളിവുഡിലും കാന്താരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് അഞ്ജു പാര്‍വ്വതി തന്റെ ഫേസ്ബുക്ക്…

ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ കാന്താര എന്ന ചിത്രം ചര്‍ച്ചയാവുകയാണ്. തെന്നിന്ത്യയിലെ പോലെതന്നെ മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ബോളിവുഡിലും കാന്താരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് അഞ്ജു പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഉത്തരകേരളത്തിന്റെ തെയ്യവും കര്‍ണാടകയുടെ ദൈവക്കോലവും ഇഴ ചേര്‍ന്ന തുളുനാടന്‍ സംസ്‌ക്കാരമുദ്രയാണ് ‘കാന്താര’യുടെ കാതല്‍.

ചിത്രത്തിന് എങ്ങും നിന്നും വരുന്നത് മികച്ച അഭിപ്രായങ്ങളാണ് എന്ന് കുറിച്ചാണ് അഞ്ജു പാര്‍വ്വതിയുടെ കുറിപ്പ് ആരംഭിക്കുന്നത്. എങ്ങും നിന്നും വരുന്നത് മികച്ച അഭിപ്രായങ്ങളാണ്. യക്ഷഗാനത്തെ കലാരംഗത്തേയ്ക്കുള്ള ചവിട്ടുപടിയാക്കി, തിയേറ്റര്‍ അനുഭവങ്ങളെ കരുത്താക്കി അയാളൊരു ചലച്ചിത്ര കാവ്യമൊരുക്കിയപ്പോള്‍ അതൊരു ചരിത്രമായി. വരദാനമായി തനിക്ക് ലഭിച്ച സിദ്ധിയെ അയാള്‍ ഉപയോഗിച്ചത് തന്റെ പൈതൃകത്തെ ചവിട്ടിത്തേയ്ക്കാനായിട്ടല്ല; മറിച്ച് ഉയിരും ഉശിരും നല്കി ഉയിര്‍ത്തെഴുന്നേല്പിക്കുവാനാണ്. മുത്തശ്ശിക്കഥയിലൂടെ തുടങ്ങി മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന യാത്രയാണ് കാന്താര. ഉത്തരകേരളത്തിന്റെ തെയ്യവും കര്‍ണാടകയുടെ ദൈവക്കോലവും ഇഴ ചേര്‍ന്ന തുളുനാടന്‍ സംസ്‌ക്കാരമുദ്രയാണ് ‘കാന്താര’യുടെ കാതല്‍. സാക്ഷര പ്രബുദ്ധ കേരളത്തില്‍ സിനിമയെന്നാല്‍ സംസ്‌കാരത്തില്‍ നിന്നും പൈതൃകത്തില്‍ നിന്നുമുള്ള ഇറങ്ങിപ്പോക്കാണ്.

പൂജ ചെയ്തു സിനിമ തുടങ്ങുന്നതൊക്കെ പ്രാകൃതമാണെന്നു നിലപാടുത്തറയില്‍ ആണിയടിച്ചു ആണയിട്ട പ്രബുദ്ധരൊക്കെ ഋഷഭ് ഷെട്ടിയെന്ന ആണൊരുത്തനെ പാഠമാക്കണം. ധര്‍മ്മസ്ഥലയില്‍ നിന്ന് സാക്ഷാല്‍ മഞ്ചുനാഥനെ വണങ്ങി, ചെരുപ്പും മാംസഭക്ഷണവും ഉപേക്ഷിച്ച് ഷൂട്ടിങ് സെറ്റിലെത്തിയ ആത്മസമര്‍പണത്തിന്റെ യാത്ര എങ്ങനെ എന്തുകൊണ്ട് ഇന്ത്യന്‍ മണ്ണില്‍ വിജയ ചരിത്രഗാഥ കുറിക്കുന്നുവെന്ന് പഠിക്കുക. കാന്താരയില്‍ നായകന്‍ ദൈവസ്ഥാനത്തുള്ള പ്രപഞ്ച ശക്തിയും പ്രകൃതിയുമാവുന്നത് വെറുതെയല്ല!

സ്വന്തം സംസ്‌കൃതിയെയും പൈതൃകത്തെയും വിശ്വാസത്തെയും ചേര്‍ത്തണയ്ക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍! മറിച്ച് തിരസ്‌കരിക്കുന്നവനല്ല… എന്നാണ് കാന്താര സിനിമയെ കുറിച്ച് അവര്‍ എഴുതിയത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താര ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ സിനിമയാണ്. ആദ്യദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ തിളങ്ങിയ സിനിമയുടെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും റിലീസിനെത്തിയിരുന്നു.