താരങ്ങള്‍ തമ്മിലെ പോര് എല്ലാ മേഖലകളിലും പതിവാണ് പ്രേത്യേകിച്ചും ബോളിവുഡില്‍ കുറച്ച് കൂടുതലാണ്. അത്തരം ഒരു ത്രപോരിന്റെ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ് ബച്ചന്‍. ലോകമെമ്പാടും ആരാധകരുള്ള ഐശ്വര്യയുടെ ആരാധകരായി താരങ്ങള്‍ തന്നെയുണ്ട്. ഇന്നും തന്റെ താരപദവിയ്ക്ക് കോട്ടം വരാതെ കാക്കുന്ന ഐശ്വര്യയെ പുതിയ തലമുറയിലെ താരങ്ങളും വളരേ ബഹുമാനത്തോടെ തന്നെയാണ് കാണുന്നത്. പൊതുവെ മറ്റ് താരങ്ങളുമായി നല്ല ബന്ധമാണ് ഐശ്വര്യയ്ക്കുള്ളത്. എന്നാല്‍ ഐശ്വര്യയെ ചൊടിപ്പിച്ച ഒരു നടിയുണ്ട്. ഐശ്വര്യയെ ആന്റിയെന്ന് വിളിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചത് നടി സോനം കപൂറാണ്. 2009 ലായിരുന്നു ആ വിവാദ സംഭവം നടന്നത്. അക്കാലത്ത് ഐശ്വര്യ റായ് ബ്രാന്റ് അംബാസിഡര്‍ ആയിരുന്ന ഒരു ബ്രാന്റിന്റെ അംബാസിഡറായി സോനം കപൂർ മാറിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഈ വിവാദം അരങ്ങേറുന്നത്.
തനിക്ക് പകരം സോനം വന്നതിലുള്ള അതൃപ്തി ഐശ്വര്യ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സോനം കപൂര്‍ വിവാദ പരമാര്‍ശവുമായി രംഗത്തെത്തിയത്. ആഷ് എന്റെ അച്ഛനൊപ്പം അഭിനയിച്ചതാണ് അതിനാല്‍ ഞാന്‍ അവരെ ആന്റി എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു സോനം കപൂറിന്റെ പ്രസ്താവന. ഒരു ദേശിയ മാധ്യമത്തിനോടായിരുന്നു സോനം കപൂറിന്റെ പ്രതികരണം. സൂപ്പര്‍ താരം അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍. അനില്‍ കപൂറും ഐശ്വര്യ റായിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സോനം കപൂറിന്റെ വാക്കുകള്‍ ആണ് പക്ഷെ വലിയ വിവാദമായി തന്നെ മാറി. ഇതോടെ സോനം കപൂര്‍ വെട്ടിലാവുകയും ചെയ്തു. പിന്നീട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം വെറും ഗോസിപ്പുകളാണെന്നും പറഞ്ഞ് സോനം തന്റെ പ്രസ്താവനയെ തള്ളിക്കളയുകയും ചെയ്തു. കൂടാതെ ഐശ്വര്യ റായിയെ താന്‍ ഒരിക്കലും ആന്റിയെന്ന് വിളിക്കില്ലെന്നും സോനം കപൂര്‍ പറഞ്ഞു. എന്നാല്‍ സോനത്തിന്റെ ആ പ്രസ്താവനയില്‍ ഐശ്വര്യയുടെ നീരസം മാറിയില്ല. പിന്നീട് 2011 ല്‍ ഐശ്വര്യയും സോനവും കാന്‍സിൽ ഒരുമിച്ച് റാംപ് വാക്ക് ചെയ്യേണ്ടതായിരുന്നു. പക്ഷെ സോനത്തിനൊപ്പം റാംപ് വാക്കിന് താന്‍ തയ്യാറല്ലെന്ന് ഐശ്വര്യ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. സോനം തനിക്കൊപ്പം റാംപ് വാക്ക് നടത്തുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് ഐശ്വര്യ താക്കീത് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
അതേസമയം, വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സോനവും ഐശ്വര്യയും തമ്മിലുണ്ടായിരുന്നു പിണക്കം അവസാനിച്ചു. പിന്നീട് 2018 ല്‍ സോനം കപൂര്‍ വിവാഹിതയായപ്പോള്‍ ഐശ്വര്യയും എത്തിയിരുന്നു. ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. 2018 ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. അമ്മയായതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു സോനം കപൂര്‍. ഈയ്യടുത്താണ് താരം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. ബ്ലൈന്‍ഡ് ആയിരുന്നു സോനം കപൂറിന്റെ തിരിച്ചുവരവ് സിനിമ.അതേസമയം പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യ തിരിച്ചു വരവ് നടത്തിയ സിനിമ. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ സിനിമയായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
