“അവരുടെ കയ്യില്‍ നിന്ന് ചായ വാങ്ങി കുടിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു” സൂരജ് തേലക്കാട്

മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് സൂരജ് തേലക്കാട്. കോമഡി താരമായി സിനിമയില്‍ തിളങ്ങിയ അദ്ദേഹത്തെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25. ഒരു സിനിമയുടെ മുഴുവന്‍ സമയവും റോബോര്‍ട്ടായി…

മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് സൂരജ് തേലക്കാട്. കോമഡി താരമായി സിനിമയില്‍ തിളങ്ങിയ അദ്ദേഹത്തെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25. ഒരു സിനിമയുടെ മുഴുവന്‍ സമയവും റോബോര്‍ട്ടായി നിന്ന സൂരജിന്റെ പ്രകടനത്തെ സിനിമാ ലോകം മുഴുവന്‍ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ താരം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

16 വര്‍ഷം 26 രാജ്യങ്ങള്‍ ഭാര്യക്കൊപ്പം യാത്രചെയ്ത വിജയേട്ടനെ കുറിച്ചാണ് സൂരജിന്റെ വാക്കുകള്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തെയും ഭാര്യ മോഹനയെയും നേരില്‍ കാണാനും അവരുടെ കൈയ്യില്‍ നിന്നൊരു ചായ കുടിക്കുവാനും സാധിച്ചതിനെ കുറിച്ച് സൂരജ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഈ ലോകത്തിലെ യാത്ര അവസാനിപ്പിച്ച് അദ്ദേഹം മറ്റൊരു ലോകത്തിലേക്ക് യാത്രയായി, വിജയേട്ടാ പ്രണാമം, ആദ്യമായി ഫ്‌ലവേര്‍സ് കോമഡി സൂപ്പര്‍ നൈറ്റ് പ്രോഗ്രാമില്‍ വച്ചാണ് കണ്ടത് പിന്നീട് അലീന പടിക്കലിനോടൊപ്പം കടയില്‍ പോകാനും വിജയേട്ടന്റെ കയ്യില്‍ നിന്നും ഒരു ചായ കുടിക്കാനും സാധിച്ചു.

വിജയേട്ടാ ചേച്ചി നിങ്ങള്‍ രണ്ടു പേരും വലിയ ഇന്‍സ്പിരേഷന്‍ ആണ് എന്നായിരുന്നു താരം കുറിച്ചത്. എല്ലാവരെയും ദുഖത്തിലാഴ്ത്തിക്കൊണ്ട് പ്രിയസഖിയെ തനിച്ചാക്കി 76 വയസില്‍ ആയിരുന്നു വിജയേട്ടന്റെ വിടപറച്ചില്‍.