മലയാള സിനിമയില്‍ മരക്കാറിന് ശേഷമുള്ള ‘ബിഗ് ഡീല്‍’ ആറാട്ടിന്റെ സാറ്റ്‌ലൈറ്റ് ഉറപ്പിച്ചത് കോടികള്‍ക്ക്!!

ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് മോഹന്‍ ലാലിന്റെ ഒരുപിടി ചിത്രങ്ങളാണ് തീയറ്ററുകളിലേക്ക് എത്താന്‍ അണിയറയില്‍ സജ്ജമായിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശനത്തിന് എത്തുന്നതോടെ തീയറ്ററുകളില്‍ ഈ സിനിമ ഒരു പ്രകമ്പനം തന്നെ…

ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് മോഹന്‍ ലാലിന്റെ ഒരുപിടി ചിത്രങ്ങളാണ് തീയറ്ററുകളിലേക്ക് എത്താന്‍ അണിയറയില്‍ സജ്ജമായിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രദര്‍ശനത്തിന് എത്തുന്നതോടെ തീയറ്ററുകളില്‍ ഈ സിനിമ ഒരു പ്രകമ്പനം തന്നെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ആരാധകര്‍ ഏറെ പതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഫെബ്രുവരി 10ന് പ്രേക്ഷകരിലേക്ക് എത്തുന്നു എന്നാണ് പുറത്ത് വന്ന വിവരങ്ങള്‍. ആറാട്ട് സിനിമയുടെ വിശേഷങ്ങളോടൊപ്പം ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് ഉറപ്പിച്ച വാര്‍ത്തകളും ശ്രദ്ധേയമാവുകയാണ്. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് 11 കോടിയില്‍ അധികം രൂപയ്ക്കാണ് സാറ്റ്‌ലൈറ്റ് ഉറപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഏഷ്യാനെറ്റുമായാണ് ഡീല്‍ ഉറപ്പിച്ചിരിക്കുന്നത്. മരക്കാറിന് ശേഷം മലയാള സിനിമ കണ്ട രണ്ടാമത്തെ ബിഗ് ഡീല്‍ ആണ് ഇത്. ബി.ഉണ്ണികൃഷ്ണനാണ് 18 കോടി ബഡ്ജറ്റില്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നെയ്യാറ്റിന്‍ക്കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എന്നയാള്‍ എത്തുന്നതിനെ ചുറ്റിപറ്റിയുളള സംഭവവികാസങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപത്രം നെയ്യാറ്റിന്‍കര ഗോപന്‍ ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ആര്‍.ഡി ഇല്ലുമിനേഷന്‍സിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവന്‍, സലീംകുമാര്‍, ഇന്ദ്രന്‍സ്, ശ്രദ്ധ ശ്രീനാഥ്, സ്വാസിക, മാളവിക മേനോന്‍, രചന നാരായണന്‍കുട്ടി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.