ബിഗ് ബജറ്റ് ചിത്രം ‘ബ്രൂസ് ലി’ ഉപേക്ഷിച്ചു!!! കാരണം വ്യക്തമാക്കി ഉണ്ണി മുകുന്ദന്‍

Follow Us :

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. താരത്തിന്റെ ആരാധകര്‍ക്ക് വന്‍ നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ‘ബ്രൂസ് ലി’ ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വൈശാഖ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ബ്രൂസ് ലി.

ഉണ്ണി മുകുന്ദന്‍ തന്നെയാണ് ബ്രൂസ് ലി ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തിയത്. ബ്രൂസ് ലി ഉപേക്ഷിക്കേണ്ടി വന്നുവെന്നും അതേ ടീമില്‍ നിന്നുള്ള മറ്റൊരു ചിത്രത്തിന്റെ
തയാറെടുപ്പിലാണ് താനിപ്പോള്‍ എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ബ്രൂസ് ലി സിനിമ ഉപേക്ഷിച്ചോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഉണ്ണിയുടെ വെളിപ്പെടുത്തല്‍. ‘അതെ സുഹൃത്തേ. ദൗര്‍ഭാഗ്യവശാല്‍ ബ്രൂസ് ലീ ഉപേക്ഷിക്കേണ്ടി വന്നു. ക്രിയേറ്റീവ് ആയ കാരണങ്ങളാലാണ് അത് വേണ്ടി വന്നത്. പക്ഷേ അതേ ടീം മറ്റൊരു പ്രോജക്റ്റിനുവേണ്ടിയുള്ള ജോലികളിലാണ്. അത് ഒരു ആക്ഷന്‍ ചിത്രമാവാനാണ് സാധ്യത. കാലം എന്താണോ ഡിമാന്‍ഡ് ചെയ്യുന്നത് അതനുസരിച്ചാവും ആ ചിത്രം.’ എന്നാണ് ഉണ്ണി ആരാധകനോട് പറഞ്ഞത്.

മാത്രമല്ല, ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയും താരം നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം തന്നില്‍ നിന്നും തീര്‍ച്ചയായും ഒരു ആക്ഷന്‍ ചിത്രം പ്രതീക്ഷിക്കാമെന്നും ഉണ്ണി ആരാധനോട് പറഞ്ഞു.

2022 ലെ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനത്തിലാണ് ബ്രൂസ് ലീ പ്രഖ്യാപിച്ചത്.
ഉദയകൃഷ്ണയാണ് ബ്രൂസ്‌ലീയുടെ തിരക്കഥ ഒരുക്കേണ്ടിയിരുന്നത്. മുന്‍പ്
ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം മല്ലു സിങ് വന്‍ വിജയമായിരുന്നു. രഞ്ജിത് ശങ്കര്‍ ചിത്രം ജയ് ഗണേഷ്, ഫിക്ഷന്‍ ചിത്രമായ ഗന്ധര്‍വ ജൂനിയര്‍, തമിഴില്‍ കരുടന്‍ എന്നിവയാണ് ഉണ്ണി മുകുന്ദന്‍ നായകനായി വരാനിരിക്കുന്ന ചിത്രങ്ങള്‍.