സംഗീത നിശ കൊഴുക്കാന്‍ ആരാധകന്റെ മുഖത്ത് മൂത്രം ഒഴിച്ച് ഒരു പ്രകടനം! ഒടുവില്‍ ആപ്പിലായി ഗായിക

പ്രശസ്ത അമേരിക്കന്‍ റോക്ക് ഗായികയാണ് സോഫിയ യുറിസ്റ്റ. തന്റെ ആലാപന ശൈലികൊണ്ട് ഒരുപാട് ആരാധകരെ കയ്യിലെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ സംഗീത നിശയ്ക്കിടെ സോഫിയ യുറിസ്റ്റ നടത്തിയ വിചിത്രമായ ഒരു പ്രകടനം…

പ്രശസ്ത അമേരിക്കന്‍ റോക്ക് ഗായികയാണ് സോഫിയ യുറിസ്റ്റ. തന്റെ ആലാപന ശൈലികൊണ്ട് ഒരുപാട് ആരാധകരെ കയ്യിലെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ സംഗീത നിശയ്ക്കിടെ സോഫിയ യുറിസ്റ്റ നടത്തിയ വിചിത്രമായ ഒരു പ്രകടനം ഗായികയെ ഇപ്പോള്‍ വന്‍ വിവാദത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഡെയ്‌റ്റോണയില്‍ നടക്കുന്ന റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവല്‍ വേദിയിലാണ് സോഫിയ നടത്തിയ പ്രകടനം കൈവിട്ടു പോയത്. തന്റെ സംഗീത പരിപാടികള്‍ എപ്പോഴും വ്യത്യസ്തമാക്കുന്ന ഇവരുടെ ഈ ചെയ്തി കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. പാട്ടിനിടെ വേദിയിലേക്ക് ഒരു ആരാധകനെ വിളിച്ച് വരുത്തി മലര്‍ന്നു കിടക്കാന്‍ പറഞ്ഞതിനുശേഷം സോഫിയ അയാളുടെ മുഖത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. ഒപ്പം അവര്‍ ഗാനവും ആലപിക്കുന്നുണ്ടായിരുന്നു . നേരത്തെ ആസൂത്രണം ചെയ്ത ശേഷമാണ് സോഫിയ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തത് എന്നതാണ് ആശ്ചര്യം. സംഗീതനിശയ്ക്ക് കൊഴുപ്പ് പകരാന്‍ പാട്ടിനിടെ ഒരു ആരാധകനെ വേദിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു അവര്‍. ‘എനിക്ക് മൂത്രമൊഴിക്കണം. പക്ഷേ ശുചിമുറിയിലേക്ക് പോകാന്‍ വയ്യ. ആയതിനാല്‍ അതില്‍ നിന്ന് നമുക്കൊരു രംഗം സൃഷ്ടിക്കാം’ എന്ന് പറഞ്ഞുകൊണ്ടാണ് ആരാധകന് മേല്‍ ഇത്തരം ഒരു പ്രവര്‍ത്തി ചെയതത്. ഇത് മൈക്കിലൂടെ വിളിച്ച് പറയുകയും ചെയ്തു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള കവര്‍ ബാന്റ് ആയ ‘ബ്രാസ് എഗൈന്‍സ്റ്റി’ന്റെ പ്രധാന ഗായികയാണ് സോഫിയ. ഡെയ്‌റ്റോണയില്‍ നടക്കുന്ന റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവല്‍ വേദിയിലാണ് സോഫിയ നടത്തിയ വിവാദ സംഗീതനിശ. സംഭവം വിവാദമായതിനു പിന്നാലെ ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. ഗായികയ്ക്ക് എതിരെ പൊലീസ് പരാതിയും വന്നതോട ഇപ്പോള്‍ മാപ്പ് അപേക്ഷിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഫിയ യൂറിസ്റ്റ. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആയിരുന്നു ശ്രമിച്ചത്, എന്നാല്‍ അത് അതിര് കടന്നുപോയി എന്നും അവര്‍ തുറന്നു സമ്മതിക്കുന്നു.