ഇനിയിപ്പോ നിബന്ധനകളൊന്നും ഇല്ല, ഇഷ്ടമുള്ളത് തന്നാല്‍ മതിയെന്ന് ആന്റണി പെരുമ്പാവൂര്‍

ഒരുപാട് വിവാദങ്ങള്‍ക്കൊടുവിലാണ് മരക്കാര്‍ അറബിക്കടല്‍ എന്ന സിനിമ തീയറ്ററുകളിലേക്ക് എത്താന്‍ പോകുന്നത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന പ്രിയദര്‍ശന്‍ സിനിമ ആദ്യം ഒ.ടി.ടി റിലീസിലേക്ക് പോകുമെന്നായിരുന്നു വാര്‍ത്തകള്‍. തീയറ്ററുകളിലെ കൊവിഡ് നിയന്ത്രണങ്ങളായിരുന്നു പ്രധാനകാരണം. 50 ശതമാനം…

ഒരുപാട് വിവാദങ്ങള്‍ക്കൊടുവിലാണ് മരക്കാര്‍ അറബിക്കടല്‍ എന്ന സിനിമ തീയറ്ററുകളിലേക്ക് എത്താന്‍ പോകുന്നത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന പ്രിയദര്‍ശന്‍ സിനിമ ആദ്യം ഒ.ടി.ടി റിലീസിലേക്ക് പോകുമെന്നായിരുന്നു വാര്‍ത്തകള്‍. തീയറ്ററുകളിലെ കൊവിഡ് നിയന്ത്രണങ്ങളായിരുന്നു പ്രധാനകാരണം. 50 ശതമാനം ആള്‍ക്കാരെ മാത്രം കയറ്റി ഷോ നടത്തുന്നത് നഷ്ടമാകും എന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ വിലയിരുത്തി. അങ്ങനെ മരക്കാര്‍ ഒ.ടി.ടി റിലീസിലേക്ക് മാറുന്നു എന്ന് പറഞ്ഞത് മുതല്‍ നാടകീയ രംഗങ്ങള്‍ക്കാണ് സിനിമാ മേഖല സാക്ഷിയായത്.

പല വാക്കു തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും ഇതിനിടയില്‍ ഉണ്ടായി. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്കെല്ലാം സമവായം കണ്ട് മരക്കാര്‍ ഡിസംബര്‍ രണ്ടാം തീയ്യതി തീയറ്ററുകളിലേക്ക് വരാനിരിക്കെ, ഇപ്പോഴത്തെ നിര്‍മ്മാതാക്കളുടെ മാറ്റമാണ് ശ്രദ്ധേയമാകുന്നത്. ‘മരക്കാറി’നു വേണ്ടി തിയറ്ററുകള്‍ക്കു ബ്ലാങ്ക് ചെക്ക് നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. കേരളത്തിലെ എല്ലാ തിയറ്ററുകളിലേക്കും ആശിര്‍വാദ് സിനിമാസില്‍നിന്നു കരാര്‍ മെയില്‍ നല്‍കി. കരാറില്‍ അഡ്വാന്‍സ് ഇഷ്ടമുള്ള തുക നല്‍കാനാണു പറഞ്ഞിരിക്കുന്നത്.

എത്ര ദിവസം പ്രദര്‍ശിപ്പിക്കണമെന്നും പറയുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെ വാക്കുകള്‍…’ആശീര്‍വാദും കേരളത്തിലെ തിയറ്ററുകളും തമ്മിലുള്ളതു 23 വര്‍ഷത്തെ കുടുംബ ബന്ധമാണ്. സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലര്‍ കുടുംബത്തിനകത്തു ബഹളമുണ്ടാക്കാന്‍ നോക്കി. അതുകൊണ്ടാണു കൂടപ്പിറപ്പുകളെപ്പോലുള്ളവര്‍ക്ക് ഒരു നിബന്ധനയുമില്ലാത്ത കരാര്‍ നല്‍കിയത്. ഞങ്ങള്‍ മുന്‍പും എല്ലാ സിനിമയ്ക്കും അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. എല്ലാ നിര്‍മാതാക്കും അതാണു ചെയ്യുന്നത്. ‘മരക്കാറി’നു വേണ്ടി വാങ്ങിയ മുഴുവന്‍ തുകയും ഞാന്‍ തിരിച്ചു കൊടുത്തു. വിവാദമുണ്ടായ സ്ഥിതിക്ക് അവര്‍ക്ക് ഇഷ്ടമുള്ളതു തരട്ടെ.

അവര്‍ ഒരോരുത്തരും കഴിവിന്റെ പരമാവധി അഡ്വാന്‍സ് നല്‍കുമെന്നു എന്നെ വിളിച്ചു പറയുന്നുണ്ട്. ഒരു പൈസപോലും ഞാന്‍ പറയുന്നില്ല.’- ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നേരത്തെ തിയറ്ററിലെ പ്രദര്‍ശനാനുമതിക്കായി കോടികള്‍ വേണമെന്നാവശ്യപ്പെട്ടതോടെയാണു ‘മരക്കാര്‍’ വിവാദമായത്.