ആദ്യത്തെ കണ്‍മണിയെ കാത്ത് സൗഭാഗ്യയും അര്‍ജുനും

ആദ്യത്തെ കണ്‍മണിയെ കാത്ത് കഴിയുകയാണ് താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയും അര്‍ജുനും. 2019 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ, ഏഴാം മാസത്തെ വളകാപ്പ് ചടങ്ങിനായി മെഹന്ദി അണിഞ്ഞ് നില്‍ക്കുന്ന സൗഭാഗ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങളില്‍…

ആദ്യത്തെ കണ്‍മണിയെ കാത്ത് കഴിയുകയാണ് താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയും അര്‍ജുനും. 2019 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ, ഏഴാം മാസത്തെ വളകാപ്പ് ചടങ്ങിനായി മെഹന്ദി അണിഞ്ഞ് നില്‍ക്കുന്ന സൗഭാഗ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങളില്‍ അര്‍ജുനും സൗഭാഗ്യക്കൊപ്പമുണ്ട്.
അടുത്തിടെ, നിറവയറില്‍ ക്ലാസിക്കല്‍ നൃത്തം കളിക്കുന്ന സൗഭാഗ്യയുടെ വീഡിയോയും വൈറലായിരുന്നു. താരാകല്യാണിന്റെ മകള്‍ എന്നതിനപ്പുറം ടിക്ക് ടോക്കിലെ തമാശ വിഡിയോകളിലൂടെയാണ് സൗഭാഗ്യ പ്രശസ്തയായത്. നിവരധി ഫോളോവേഴ്‌സായിരുന്നു സൗഭാഗ്യയ്ക്കുണ്ടായിരുന്നത്. നിറവയറില്‍ കളിച്ച നൃത്തിന്റെ വീഡിയോ സൗഭാഗ്യ സോഷ്യല്‍ മീഡിയ പേജില്‍ പങ്ക് വച്ചിരുന്നു. ഒരു കുറിപ്പിനൊപ്പമായിരുന്നു വീഡിയോ പങ്ക് വച്ചത്.

കുറിപ്പ് ഇങ്ങനെ –
മുഴുമണ്ഡലത്തില്‍ ബാലന്‍സ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു. മറ്റ് അമ്മമാര്‍ക്ക് ഇങ്ങനെ സംഭവിച്ചെന്ന് വരില്ല. കാരണം എന്റെ കാലുകള്‍ക്ക് 89 കിലോയോളം ഉള്ള ശരീരം താങ്ങുന്നത് തീര്‍ച്ചയായും ഒരു വെല്ലുവിളിയാണ്.

പിന്നെ ഗുരുത്വാകര്‍ഷണത്തിന്റെ കാര്യത്തില്‍ നിറവയറിനും ഒരു പങ്കുള്ളതായി ഞാന്‍ ഇതിനൊപ്പം ചേര്‍ത്ത് പറയുകയാണ്. എന്റെ ബാലന്‍സ് തെറ്റിയിട്ട് ഞാന്‍ മുന്നോട്ട് കുനിഞ്ഞ് പോവുകയാണ്. പെല്‍വിക് ഏരിയയിലും മറ്റ് ഞരമ്പുകളിലും ഉണ്ടാവുന്ന വേദനയാണ് ആറാം മാസത്തില്‍ വരുന്നതാണ് ആശങ്ക ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നം.