ഉള്ളിൽ ഒരു ഹൃദയമിടിപ്പ് ഉണ്ടെന്നറിയാതെയാണ് ആ ഫോട്ടോഷൂട്ട് നടത്തിയത്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഉള്ളിൽ ഒരു ഹൃദയമിടിപ്പ് ഉണ്ടെന്നറിയാതെയാണ് ആ ഫോട്ടോഷൂട്ട് നടത്തിയത്!

കഴിഞ്ഞ ദിവസം ആണ് താൻ അമ്മയാകാൻ പോകുന്ന വിവരം പങ്കുവെച്ച് കൊണ്ട് സൗഭാഗ്യ വെങ്കിടേഷ് എത്തിയത്. പൂർണ്ണഗർഭിണി ആയ ഒരു പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം സൗഭാഗ്യ പുറത്ത് വിട്ടത്. ഇപ്പോൾ സന്തോഷത്തിന്റെ നാലാം മാസം ആണെന്നുമാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോൾ ഗർഭിണി ആണെന്ന് അറിയുന്നതിന് മുൻപ് നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് കൊണ്ട് തനിക്ക് ആ ഫോട്ടോഷൂട്ട് സമയത്ത് ഉണ്ടായ ബുദ്ധിമുട്ടുകൾ എന്തൊക്കെയായിരുന്നു എന്ന് തുറന്ന് പറയുകയാണ് സൗഭാഗ്യ. ഫോട്ടോഷൂട്ടിനു പോകുമ്പോൾ ഗർഭിണിയാണെന്ന കാര്യം താൻ അറിഞ്ഞിരുന്നില്ല എന്നും സൗഭാഗ്യ പറയുന്നു. സൗഭാഗ്യയുടെ വാക്കുകൾ ഇങ്ങനെ,

“ഈ ഫോട്ടോഷൂട്ടിന്റെ ദിവസം എനിക്ക് വളരെയധികം ക്ഷീണവും മടുപ്പും തോന്നി. എത്രയും നേരത്തെ വീട്ടിൽ പോകാമോ, അത്രയും നേരത്തെ തന്നെ പോകണം എന്ന് മനസ്സ് പറഞ്ഞു. എനിക്ക് ഇത്രയേറെ മടിയും ക്ഷീണവും ഒരിക്കലും ഒന്നിച്ച് വന്നിട്ടുണ്ടായിരുന്നില്ല . ഫോട്ടോഷൂട്ട് നടക്കുന്ന സമയങ്ങളിൽ തനിക്ക് പലപ്പോഴും തലചുറ്റുന്നതായി തോന്നി. എങ്കിലും ക്യാമറയ്ക്ക് മുന്നിൽ ചിരിച്ച് കൊണ്ട് നില്ക്കാൻ ഞാൻ വളരെ അധികം ശ്രദ്ധിച്ചു. എന്റെ ഉള്ളിൽ ഒരു കുഞ്ഞു ഹൃദയമിടിക്കുന്ന കാര്യം എനിക്ക് അപ്പോൾ അറിയില്ലായിരുന്നു.  അവിടെ വെച്ച് എനിക് അതിയായ ചൂട് അനുഭവപ്പെട്ടു എന്ന് മാത്രമല്ല പല തവണ ശർദ്ധിക്കാനും തോന്നി. ഗർഭകാലത്തിന്റെ ആദ്യ ആഴ്ചയോ മറ്റോ ആയിരിക്കണം” എന്നുമാണ് ചിത്രം പങ്കുവെച്ച് കൊണ്ട് സൗഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്, താരകല്യാണിനെ പോലെ സൗഭാഗ്യയും ഒരു നർത്തകിയാണ്, ടിക് ടോകിൽ കൂടിയാണ് സൗഭാഗ്യയെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്.  താരകല്ല്യണിന്റെ ശിഷ്യൻ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു,  അർജുൻ അഭിനയിച്ചുകൊണ്ടിരുന്ന ഫ്ലവർസിലെ ചക്കപ്പഴം എന്ന സീരിയലിൽ നിന്ന് താരം പിന്മാറിയത് വലിയ വാർത്ത ആയിരുന്നു. തങ്ങളുടെ ഡാൻസ് സ്കൂൾ ശരിയായി കൊണ്ട് പോകാൻ കഴിയാത്തതിനാൽ ആണ് താൻ പരമ്പരയിൽ നിന്ന് പിന്മാറുന്നതെന്ന് തുറന്ന് പറഞ്ഞു അർജുനും എത്തിയിരുന്നു.

Trending

To Top