Film News

വളക്കാപ്പിനിടയിലും സൗഭാഗ്യയ്ക്കു നേരെ ബോഡി ഷെയ്മിംഗ് കമന്റുകള്‍; ഇവരെയൊക്കെ എന്തുചെയ്യണം.?

ഇന്നലെ ആയിരുന്നു സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ്. ഏറ്റവും കൂടുതലായി കാത്തിരുന്ന ചടങ്ങ് തന്നെയാണ് ഇതെന്ന് സൗഭാഗ്യ വെളുപ്പെടുത്തിയിരുന്നു. രണ്ട് ദിവസം കൊണ്ടാണ് ഇതിന്റെ ആഘോഷം എല്ലാം തുടങ്ങിയത്. കയ്യിൽ മെഹന്തിയുമായി നിൽക്കുന്ന സൗഭാഗ്യയുടെ ചിത്രങ്ങൾ എല്ലാം വൈറലായി മാറിയിരുന്നു. ടിക് ടോകിലൂടെ ആണ് മലയാളികൾക്കിടയിലേക്ക് വന്നതും സുപരിചിത ആയതെന്നും പറയാം. ഇതിലൂടെ തന്നെ ആയിരുന്നു അര്ജുനനെയും സുപരിചിതം. ഇവരുടെ വിവാഹത്തിന് ശേഷം ഇരുവരും തമ്മിലുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരുന്നു.

അത് കഴിഞ്ഞു അർജുന്റെ ചക്കപ്പഴത്തിലേക്കുള്ള വരവ് തന്നെയാണ് മിനിസ്ക്രീൻ പ്രക്ഷകർക്ക് പ്രിയപ്പെട്ട താരമായത്. ഇതോടെ ഇരുവരുടേയും കാര്യം സോഷ്യൽമീഡിയ ആരാധകർക്ക് പുറമെ മിനിസ്ക്രീൻ പ്രക്ഷകർക്കും ഇഷ്ടമാകാൻ തുടങ്ങി. ഇന്നലെ വളകാപ്പ് ചടങ്ങിൽ സുന്ദരി ആയിട്ടായിരുന്നു എത്തിയിരുന്നത്. നിമിഷങ്ങൾ കൊണ്ടായിരുന്നു ഇവർ എല്ലാവരുടേയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങയിൽ വൈറലായി മാറിയത്. ഇപ്പോൾ ഇതിന്റെ താഴെ ബോഡി ഷെയ്മിംഗ് കമന്റ്മായാണ് എല്ലാരും എത്തിയിരിക്കുന്നത്. സൗഭാഗ്യയുടെയും അർജുന്റെയും ഡ്രെസ്സിനെക്കുറിച്ചും ചിലർ കമന്റ്മായി ചിലർ എത്തിയിട്ടുണ്ട്. നിങ്ങൾ താര കല്യാണിനെ നോക്ക് ഒരു ഫങ്ഷന് വന്നിരിക്കുന്നത് കണ്ടിലെ അതുപോലെ വേണം വരാൻ. ഈ കുട്ടി എന്താണ് കറുപ്പുടുത്ത് വളകാപ്പിന് ഇരിക്കുന്നത്.

സാധാരണ മഞ്ഞനിറത്തിലുള്ള തുണി അല്ലെ എല്ലാരും ധരിക്കുന്നത്. എന്ന രീതിയിലുള്ള കമന്റ്കളും വിമർശകർ ഉന്നയിക്കുന്നുണ്ട്. ഇതിന് താഴെ ബോഡി ഷെയ്മിംഗ് കമന്റ് ആണ് സഹിക്കാൻ വയ്യാത്തത്. വണ്ണം കൂടുതലാണ് അതിന് ചേരുന്ന ഡ്രസ്സ് ഇട്ടാൽ പോരെ അതിന് ചേരുന്ന ആഡംബരം കാണിച്ചാൽ പോരെ എന്നുള്ള തരത്തിലുള്ള വിമർശനവും ഇതിന് താഴെ വരുന്നുണ്ട്. ഇതിന് തക്കതായ മറുപടി ആരാധകർ കൊടുക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള വിമർശനങ്ങൾ ഒന്നും തന്നെ പാടില്ല എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.

Most Popular

To Top