എന്റെ മകന്റെ ഇഷ്ട്ട ഫുട്ബോൾ താരം ലയണൽ മെസിയോ, ഞാനോ അല്ല, എംബാപ്പെയാണ്, ക്രിസ്റ്റ്യാനോ റൊണാൾഡോ

എന്നെക്കാളും മികച്ചവനാണ് എംബാപ്പെയെന്നാണ് അവന്‍ പറയാറുള്ളത്, ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു

നമ്മളുടെ ഫുട്ബോളിലെ രാജാക്കന്മാരാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇപ്പോൾ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് ഇരുവരും കടന്നു പോകുന്നത്. അധികം താമസിക്കാതെ വിരമിക്കാൻ സാധ്യത ഉണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. എന്നാൽ ഇരുവരും വിരമിക്കാൻ സമയമായിട്ടും മികച്ച പ്രകടനമാണ് മെസിയും ,റൊണാൾഡോയും കളിക്കളത്തിൽ കാഴ്ച വെക്കുന്നത്.ഇപ്പോൾ നിലവിലുള്ള യുവതാരങ്ങളെ വെച്ച് മികച്ച പെർഫോമൻസ് ആണ് ഇരുവരും നടത്തുന്നത്. ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ, തന്റെ മകന്റെ ഇഷ്ട താരം ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

എന്റെ മകന്റെ ഇഷ്ട ഫുട്ബോൾ താരം അത് ഞാനോ ലയണൽ മെസിയോ അല്ല. എന്റെ മകന്റെ ഇഷ്ട താരം എംബാപ്പെയാണ്. എന്നെക്കാളും മികച്ചവനാണ് എംബാപ്പെയെന്നാണ് അവന്‍ പറയാറുള്ളത്, ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മാറ്റിയോ ഉടൻ തന്നെ തന്റെ പിതാവിനെ പോലെ ഫുട്ബാളിലേക്ക് കാൽചുവട് വെച്ച് ഇതിഹാസമായി മാറും എന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ആരാധകർ.മാറ്റിയോ ഇപ്പോൾ അൽ നാസറിന്റെ ജൂനിയർ ക്ലബിൽ ഭാഗമായി കളിക്കുകയാണ്. മികച്ച പ്രകടനമാണ് മാറ്റിയോ ക്ലബ് മത്സരങ്ങളിൽ കാഴ്ച വെക്കുന്നത്.