‘ഇപ്പോൾ കുഴപ്പമൊന്നുമില്ല, ഓക്കെയാണ്’; ശസ്ത്രക്രിയ പൂർത്തിയാക്കി ശ്രേയസ് അയ്യരുടെ ആദ്യ പ്രതികരണം

ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയ ശേഷം തന്റെ ആദ്യ പ്രതികരണവുമായി ക്രിക്കറ്റർ ശ്രേയസ് അയ്യര്‍.

തന്റെ ആരോഗ്യം വീണ്ടെടുത്തതായി ശ്രേയസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു. “താനിപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. ഓരോ ദിവസം കഴിയുന്തോറും ആരോഗ്യനിലിയല്‍ മാറ്റം സംഭവിക്കുന്നു. തന്നെ പിന്തുണച്ചവരോട്, താന്‍ വളരെ നന്ദിയുള്ളവനായിരിക്കും. തന്നെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി എന്നും ശ്രേയസ് കുറിച്ചു”…

ഹര്‍ഷിത് റാണയുടെ ബൗളിംഗില്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ഒരു ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസിനു പരിക്കേറ്റത്. ക്യാച്ച് പൂര്‍ത്തിയാക്കാന്‍ മുന്നോട്ട് ഡൈവ് ചെയ്യുന്നതിനിടെ ശ്രേയസ് വീഴുകയായിരുന്നു. പ്ലീഹയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ചെറിയ ശസ്ത്രക്രിയ ആയിരുന്നു ചെയ്തതെങ്കിലും ഒരു ആഴ്ച വരെ വിശ്രമം വേണ്ടിവരും. ബിസിസിഐ അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.