ഐ പി എൽ 2025, ഞാൻ കേറിവന്നപ്പോൾ ആദ്യ പന്തിൽ ഒരു ഫോർ നേടി അതാണ് എന്നെ മുന്നോട്ട് നയിച്ചത്;ഇങ്ങനെ സംഭവിച്ചത് ആ ഒരു നിമിഷം,ശ്രേയസ് അയ്യർ

ഐപിഎൽ 2025 ൽ, കഴിഞ്ഞദിവസം നടന്ന വാശിയേറിയ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിന്‌ പരാജയപ്പെടുത്തി വിജയത്തോടെ തുടക്കം കുറിച്ച് പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പ്രിയാൻഷ് ആര്യ, ശശാങ്ക് സിങ് എന്നിവരാണ് പഞ്ചാബ് കിങ്സിന് വേണ്ടി തിളങ്ങി നിന്നിരുന്നത്. സെഞ്ച്വറി നേടാൻ സാധിക്കാതെ ശ്രേയസ് 97 റൗൺസും,പ്രിയാൻഷ് ആര്യ 47 റൺസുമായി ഗംഭീര പ്രകടന൦ കാഴ്ചവെച്ചു, അതുപോലെ 44 റൺസ് നേടിയ ശശാങ്ക് സിങ്ങും തിളങ്ങി.ഗുജറാത്തിനു വേണ്ടി സായി സുദർശൻ 74 റൺസും, 54 റൺസുമായി ജോസ് ബട്ലറും, 46 റൺസുമായി ഷെർഫെയ്ൻ റൂഥർഫോർഡ്ഡും, 33 റൺസുമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മികച്ച പ്രകടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇപ്പോൾ തന്റെ പ്രകടനത്തിനു ശേഷം, ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞ വാക്കുകൾ ശ്രദ്ധ ആകുന്നു. സീസണിലെ ആദ്യ മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടിയത് ഞങ്ങൾക്ക് ഒരു മികച്ച തുടക്കമാണ് ലഭിച്ചത്. ഞാൻ കേറി വന്നപ്പോൾ തന്നെ ആദ്യ പന്തിൽ ഒരു ഫോറും നേടി, അതാണ് എന്നെ മുന്നോട്ട് നയിച്ചത്. കൂടാതെ റബാഡയ്‌ക്കെതിരെയുള്ള ആ ഫ്ലിക് സിക്സറും. 16-17 പന്തുകളിൽ നിന്ന് ശശാങ്ക് നേടിയ 44 റൺസ് ടീമിന് വളരെ നിർണായകമായിരുന്നു,ശ്രേയസ് പറയുന്നു.