വിവാഹം എന്നാണു എന്ന് തിരക്കിയതിനാണ് ശ്രദ്ധ കപൂർ ഇങ്ങനെ മറുപടി നൽകിയത്

നിരവധി ആരാധകരുള്ള താരമാണ് ശ്രദ്ധ കപൂർ.  വർഷങ്ങൾ കൊണ്ട് ബോളിവുഡ് സിനിമാ ലോകത്ത് സജീവമായി നിൽക്കുകയാണ് താരം. വർഷങ്ങൾ കൊണ്ട് തന്നെ ബോളിവുഡിൽ സജീവമായി നിന്ന താരം നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. നിരവധി…

നിരവധി ആരാധകരുള്ള താരമാണ് ശ്രദ്ധ കപൂർ.  വർഷങ്ങൾ കൊണ്ട് ബോളിവുഡ് സിനിമാ ലോകത്ത് സജീവമായി നിൽക്കുകയാണ് താരം. വർഷങ്ങൾ കൊണ്ട് തന്നെ ബോളിവുഡിൽ സജീവമായി നിന്ന താരം നിരവധി ആരാധകരെയാണ് ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. നിരവധി യുവ ആരാധകരും താരത്തിന്ഉണ്ട് . പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ശ്രദ്ധയുടെ പേര് ഉയർന്നു കേൾക്കാറുണ്ട്. പ്രണയത്തിന്റെയും വിവാഹത്തിന്റെയും ഒക്കെ പേരിൽ ആണ് താരത്തിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിരയാറുള്ളത്. ഫോട്ടോ ഗ്രാഫര്‍ റോഹന്‍ ശ്രേഷ്ടയും ശ്രദ്ധയും തമ്മിൽ പ്രണയത്തിൽ ആണെന്നും 2020 ല്‍ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് വാർത്തകൾ പ്രചരിച്ചത്.

എന്നാൽ ഇത് വെറും ഗോസിപ്പുകൾ മാത്രമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് താരം. ഇത് കൂടാതെ വർഷങ്ങൾ കൊണ്ട് പലപ്പോഴും ശ്രദ്ധ വിവാഹിത ആകുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വരെയും ശ്രദ്ധ ഇതിനോട് ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പങ്കുവെച്ച ഒരു പോസ്റ്റിന് ഒരു ആരാധകൻ ചോദിച്ച  ചോദ്യവും അതിനു ശ്രദ്ധ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെച്ചത്.

നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് കമെന്റുകളുമായി എത്തിയത്. എന്നാൽ ഒരാൾ ചോദിച്ചത് നിങ്ങളുടെ വിവാഹം എന്നാണ് എന്ന് ആണ്. അതിനു ശ്രദ്ധ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, പഡോസ് വാലി ആന്റി റിയൽ ഐഡി സെ ആവോ” എന്ന് ആണ് നടി മറുപടിയായി എഴുതിയത്. അതായത് അയലത്തെ അമ്മായി നിങ്ങൾ നിങ്ങളുടെ യഥാർത്ഥ ഐഡിയിൽ നിന്ന് വന്നു കമെന്റിടൂ എന്ന് ആരാധകനെ ട്രോളിക്കൊണ്ടു ശ്രദ്ധ പറഞ്ഞത്. വിവാഹ  കാര്യം തിരക്കിയതിന് ഇത്ര ക്രൂരമായ മറുപടി കൊടുക്കേണ്ടായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.