ലിയോയിലെ ​ഗാനം കോപ്പിയടി? ; അന്വേഷിക്കുന്നുവെന്ന് പീക്കി ബ്ലൈൻഡേഴ്സ് കംപോസർ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായെത്തിയ ചിത്രമാണ് ലിയോ. മികച്ച പ്രതികരണം നേടി തിയറ്ററിൽ മുന്നേറുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവി ചന്ദറാണ്. എന്നാൽ ലിയിയിലെ ഒരു ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്…

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനായെത്തിയ ചിത്രമാണ് ലിയോ. മികച്ച പ്രതികരണം നേടി തിയറ്ററിൽ മുന്നേറുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവി ചന്ദറാണ്. എന്നാൽ ലിയിയിലെ ഒരു ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ ചൂട് പിടിക്കുന്നത്. ലിയോയിലെ ‘ഓഡിനറി പേഴ്സൺ’ എന്ന ​​ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അതിനു ശേഷം എല്ലാവരും ചോദിക്കുന്ന ചോദ്യമായിരുന്നു ആരാണ് ഈ ഹെയ്‌സൺ ബെർഗ് എന്നത് . പ്രശസ്ത ശാസ്ത്രഞ്ജനായ വെർണർ ഹൈസൻബർഗ് എന്നും  ഹിറ്റ് സീരിസായ ബ്രേക്കിംഗ് ബാഡിലെ വാൾട്ടർ വൈറ്റ് എന്നൊക്കെ ചിലർ  ഉത്തരം നൽകിയേക്കാം, എന്നാൽ പാട്ടെഴുതുന്ന ഹൈസെൻബെർഗ് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ചിത്രത്തിലെ ബ്ലഡി സ്വീറ്റ് ഗാനവും ഹൈസൻബെർഗ് തന്നെയാണ് എഴുതിയിരിക്കുന്നത്. ഇതിന് പുറമെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിൽ ‘വേസ്റ്റ്’, ‘വൺസ് അപ്പോണ്‍ എ ടൈം’ എന്നീ ഇംഗ്ലീഷ് ഗാനങ്ങളും എഴുതിയത് ഹൈസൻബെർഗ് ആണ്. എന്തായാലും ലിയോയിലെ ഓർഡിനറി പേഴ്സൺ  ഗാനത്തിനെതിരെ ഇപ്പോൾ കോപ്പിയടി ആരോപണങ്ങൾ ഉയരുകയാണ്. ഇത്  പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷന്‍ സിരീസ് ആയ പീക്കി ബ്ലൈന്‍ഡേഴ്സിലെ ഒരു ട്രാക്കിന്‍റെ പകര്‍പ്പ് ആണെന്നാണ് ആരോപണം ഉയരുന്നത്. ബെലറൂസിയന്‍ സം​ഗീത സംവിധായകനായ ഓട്നിക്ക എന്ന് അറിയപ്പെടുന്ന അലക്സേ സ്റ്റാനുലേവിച്ചും ആര്‍ടെം  മിഖായേന്‍കിന്നും ആണ് പീക്കി ബ്ലൈന്‍ഡേഴ്സിലെ പ്രസ്തുത ട്രാക്കിന്‍റെ സൃഷ്ടാക്കള്‍. ഓട്നിക്കയെ ടാ​ഗ് ചെയ്തുകൊണ്ടാണ് ഇത് സംബന്ധിച്ച നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതേത്തുടര്‍ന്ന് ഓട്നിക്ക തന്നെ ഇന്‍സ്റ്റ​ഗ്രാമിലൂടെ ഈ വിഷയത്തില്‍‌ പ്രതികരണം അറിയിച്ചിട്ടുണ്ട്. ലിയോയെക്കുറിച്ചുള്ള മെസേജുകള്‍ക്ക് നന്ദി. എല്ലാം കാണുന്നുണ്ട് പക്ഷേ എല്ലാവര്‍ക്കും മറുപടി തരിക സാധ്യമല്ല. ഇമെയിലും ഇന്‍സ്റ്റ​ഗ്രാമും ഇത് സംബന്ധിച്ച മെസേജുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുപോലെ യുട്യൂബില്‍ വേര്‍ ആര്‍ യു എന്ന ട്രാക്കിന്‍റെ കമന്‍റ് ബോക്സും. ഞങ്ങള്‍ ഇത് പരിശോധിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് കാര്യങ്ങളെക്കുറിച്ച്  അറിയിക്കാം  പക്ഷേ അതുവരെ ഞാന്‍ ആര്‍ക്കെതിരെയും ആരോപണം ഉയര്‍ത്തില്ല എന്നും  ഓട്നിക്ക ഇന്‍സ്റ്റ​ഗ്രാമിലൂടെ അറിയിച്ചു.  അതെ സമയം  ഹെയ്‌സൺബെർഗ് എന്നത്  വെറും തൂലിക നാമമാണെന്നും ഇതിന് പിന്നിലുള്ളത് ആരാണെന്നുമാണ് ആരാധകർ അന്വേഷിച്ച് ഇറങ്ങിയിരിക്കുന്നത്.

അനിരുദ്ധ് തന്നെയാണ് ഹൈസൻബെർഗ് എന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. അനിരുദ്ധ് കടുത്ത ബ്രേക്കിംഗ് ബാഡ് ആരാധകനാണെന്നുള്ളതും ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഗാനം എഴുതിയത് അനിരുദ്ധ് അല്ലെന്നും അനിയുടെ ബാൻഡിൽ പ്രവർത്തിക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അനിരുദ്ധ്ന്റെ  സുഹൃത്താണ് ഹൈസൻബെർഗ് എന്നും ആരാധകർ പറയുന്നുണ്ട്. ഇന്നാൽ ഇവർ രണ്ടുപേരും അല്ല സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് ഇതെന്നും അല്ല ലോകേഷിന്റെ ചിത്രങ്ങളിലെ മറ്റുഗാനങ്ങൾ എന്ന പോലെ തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാളാണ് ഹൈസൻബെർഗ് എന്നും ആരാധകർ പറയുന്നുണ്ട്. വിജയ്‌യുടെ മകൻ സഞ്ജയ് ആണ് ഈ ഗാനങ്ങൾക്ക് പിന്നിലെന്നും ചിലർ പറയുന്നു. എന്നാൽ ഹൈസൻബെർഗ് അനിരുദ്ധ് തന്നെയാവാനാണ് സാധ്യതയെന്നാണ് കൂടുതൽ പേരും പറയുന്നത്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് അനിരുദ്ധ് തന്റെ സ്റ്റുഡിയോയെ അൽബുക്ർക്  എന്ന പേരിട്ടാണ് വിശേഷിപ്പിക്കാറുള്ളത്. ബ്രേക്കിംഗ് ബാഡ് സീരിസിലെ കഥ നടക്കുന്നത് ന്യൂമെക്‌സിക്കോയിലെ ആൽബുകെർക്കിയിലാണ്. അത് കൊണ്ട് തന്നെ  ഹൈസൻബെർഗ് അനിരുദ്ധ് ആയിരിക്കുമെന്നാണ് ഫാൻസ് തിയറി. എന്നാല്‍ ആരാണ് ഹെെസന്‍ബെര്‍ഗ് എന്ന് തനിക്ക് അറിയില്ലെന്നും ഫോണിലൂടെയുള്ള പരിചയം മാത്രമേ തനിക്കുള്ളുവെന്നുമാണ് അനിരുദ്ധ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയില്‍ പറയുന്നത്.