ദുരൂഹതയുടെ ചുരുളഴിയാത്ത ഇന്നും ശ്രീദേവിയുടെ മരണം !!

ഇന്ന് ചലച്ചിത്രനടി ശ്രീദേവിയുടെ ഓർമദിനം. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടി ശ്രീദേവി എന്ന ശ്രീ അമ്മയങ്കാർ അയ്യപ്പൻ 1963 ആഗസ്റ്റ് 13 ആം തിയതി തമിഴ്‌നാട്ടില്‍ ജനിച്ചു. 1967 ല്‍ കന്ദന്‍ കരുണൈ എന്ന തമിഴ്…

ഇന്ന് ചലച്ചിത്രനടി ശ്രീദേവിയുടെ ഓർമദിനം. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടി ശ്രീദേവി എന്ന ശ്രീ അമ്മയങ്കാർ അയ്യപ്പൻ 1963 ആഗസ്റ്റ് 13 ആം തിയതി തമിഴ്‌നാട്ടില്‍ ജനിച്ചു. 1967 ല്‍ കന്ദന്‍ കരുണൈ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്ര ജീവിതം തുടങ്ങിയ ശ്രീദേവി പിന്നീട് ബാലതാരമായി നിരവധി തെലുങ്ക്/തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 1976 ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിൽ കമലഹാസ്സന്റെ ജോഡിയായി അഭിനയിച്ചു. അതിനുശേഷം കമലഹാസ്സന്റെ നായികയായി ഏകദേശം 25 ചിത്രങ്ങളില്‍ അഭിനയിച്ചു. 1979/83 കാലഘട്ടത്തില്‍ തമിഴ് ചലച്ചിത്രരംഗത്തെ മുന്‍ നിര നായികയായിരുന്നു ശ്രീദേവി. അക്കാലയളവില്‍ തെലുങ്കിലും ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. 1978 ല്‍ ഉര്‍ദു/ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ ചിത്രം കാര്യമായ വിജയം നേടിയില്ല. എന്നാല്‍ രണ്ടാമതായി അഭിനയിച്ച ഹിമ്മത്ത്വാല വന്‍ വിജയമാണ് നേടിയത്.

1980 കളില്‍ മുന്‍നിര ബോളിവുഡ് നായികയായി ശ്രീദേവി മാറി. 1983 ൽ സദ്മ/1986 ല്‍ ആഖ്രീ രാസ്താ/നഗീന/1987 ൽ മിസ്റ്റർ ഇന്ത്യ/1989 ൽ ചാൽബാസ്/ചാന്ദ്നി/1992 ലെ ഖുദാ ഗവാഹ്/ 1994 ലെ ലാഡ്‌ല/ 1997 ലെ ജുദായി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. 1996 ജൂണ്‍ 2 ആം തിയതി പ്രമുഖ ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവായ ബോണി കപൂറിനെ ഇവരെ വിവാഹം കഴിച്ചു. ഹിന്ദി ചലച്ചിത്ര നടിമാരായ ജാന്‍വി/ഖുശി എന്നിവർ ഇവരുടെ മക്കളാണ്. വിവാഹത്തെ തുടർന്ന് 1997 ഓടെ ചലച്ചിത്രരംഗത്ത് നിന്ന് വിടവാങ്ങിയ ഇവർ കുറച്ചുകാലത്തിനുശേഷം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയുണ്ടായി.

2013 ൽ പദ്മശ്രീ ലഭിച്ച ഇവർ 2017 ഇൽ മാം എന്ന സിനിമയിൽ അഭിനയിച്ചകൊണ്ട് ചലച്ചിത്രമേഖലയിൽ സജീവമാകാനുള്ള ശ്രമത്തിനിടയിലാണ് അപ്രതീക്ഷിതമായി ഇവർ മരണപ്പെടുന്നത്. 2018 ഫെബ്രുവരി 24 ആം തിയതി രാത്രി ദുബൈയിലെ ജുമൈറ ടവേർസ് ഹോട്ടൽ മുറിയിലെ ബാത്ടബ്ബിൽ മുങ്ങി മരിച്ചനിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു.